കേരളം എന്തുകൊണ്ട് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നൽകുന്നു?

Last Updated:

ഗര്‍ഭാശയഗള കാന്‍സര്‍ ലോകത്ത് ഒരു വർഷം ഏതാണ്ട് മൂന്നര ലക്ഷം സ്ത്രീകളെ മരണത്തിലേക്ക് നയിക്കുന്നു എന്നാണ് കണക്കുകൾ

News18
News18
സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന നാല് കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഈ രോഗം ലോകത്ത് ഒരു വർഷം ഏതാണ്ട് മൂന്നര ലക്ഷം സ്ത്രീകളെ മരണത്തിലേക്ക് നയിക്കുന്നു എന്നാണ് കണക്കുകൾ
എന്നാൽ വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍.
എന്താണ് ഗര്‍ഭാശയഗള കാന്‍സര്‍
നൂറിലേറെ തരം വൈറസുകളുടെ ഒരു കുടുംബമാണ് എച്ച്പിവി( HPV-Human Papilloma virus). അതില്‍ ചില തരത്തിലുള്ള വൈറസുകളാണ് സ്ത്രീകളില്‍ ഗര്‍ഭാശയഗള കാന്‍സറിന് കാരണമാകുന്നത്. പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുക. സ്ത്രീശരീരത്തിലെ സെര്‍വിക്കല്‍ സെല്ലുകള്‍ക്ക് ഈ വൈറസ് ബാധ ഏല്‍ക്കുന്നത് കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നു.എച്ച്പിവി വൈറസിനെതിരെ നമ്മുടെ ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാകുന്നതിനായാണ് എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുന്നത്.
WHO ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ എച്ച്പിവി വാക്സിനെ ഗര്‍ഭാശയഗള കാന്‍സര്‍ നിയന്ത്രണത്തിനായുള്ള ഏറ്റവും ശക്തമായ പ്രതിരോധ ആയുധമായി കണക്കാക്കുന്നു. നിരവധി രാജ്യങ്ങള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ഈ വാക്സിന്‍ നല്‍കുന്നത് പതിവാണ്. കേരളവും ഈ ആഗോള സമീപനം പിന്തുടരുന്നതിന്റെ സൂചനയാണ് ഈ പുതിയ പദ്ധതി.
advertisement
എന്തു കൊണ്ട് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍
സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
advertisement
ഗര്‍ഭാശയഗള കാന്‍സര്‍ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷന്‍ സംബന്ധിച്ച അവബോധ ക്യാമ്പയിൻ സംഘടിപ്പിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങള്‍ തയ്യാറാക്കുക. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാല്‍ സ്‌കൂള്‍ തലത്തില്‍ പ്രത്യേക അവബോധം നല്‍കും. ഇതോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും അവബോധം നല്‍കുന്നതാണ്.
കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവര്‍ത്തനങ്ങൾ നടത്തി വരികയാണ്. കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് രോഗനിര്‍ണയവും ചികിത്സയും ഏകോപിപ്പിച്ചു. കാന്‍സര്‍ പ്രതിരോധത്തിന്റെ ഭാഗമായി 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേര്‍ സ്‌ക്രീനിംഗ് നടത്തി. 30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും സ്ക്രീനിങ്ങ് നടത്തി ഇവരിൽ കാൻസറിനെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും അതിലൂടെ ഈ വിഭാഗത്തിലെ പരമാവധി പേരെ സ്തനാർബുദ , ഗർഭാശയഗള പരിശോധനകൾക്ക് വിധേയമാക്കുകയും, സ്വയം പരിശോധനക്കും പരിപാലനത്തിനും പ്രാപ്തരാകുകയും, രോഗം നേരത്തേ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുകയും അതിലൂടെ കാൻസർ മൂലമുള്ള മരണനിരക്ക് കുറക്കുകയുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കേരളം എന്തുകൊണ്ട് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നൽകുന്നു?
Next Article
advertisement
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ
  • പോസിറ്റീവ് ചിന്തകൾ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും, ക്ഷമ ബന്ധങ്ങളിൽ ഗുണം ചെയ്യും.

  • ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും.

  • കർക്കിടകം, കന്നി, ധനു രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

View All
advertisement