അമേരിക്കയിൽ പടർന്ന് പിടിക്കുന്ന പുതിയ വൈറസ്; HMPVയെക്കുറിച്ച് 10 കാര്യങ്ങൾ

Last Updated:

മാർച്ചിൽ പരിശോധിച്ച 11% സാമ്പിളുകളും HMPV പോസിറ്റീവ് ആയിരുന്നു. ഇത് അമേരിക്കയിൽ വ്യാപകമായി ആശങ്ക ഉയർത്തിയിട്ടുണ്ട്

(Credits: Reuters)
(Credits: Reuters)
കഴിഞ്ഞ ശൈത്യകാലത്ത് RSV, Covid-19 പോലുള്ള ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകളാണ് വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഈ വേനൽക്കാലത്ത് അമേരിക്കയിൽ ഒരു പുതിയ വൈറസ് പടരുകയും രോഗബാധിതർക്ക് പനിയും ശ്വാസകോശ അണുബാധയും ഉണ്ടാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റെസ്പിറേറ്ററി വൈറസ് നിരീക്ഷണ സംവിധാനങ്ങൾ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് അഥവാ HMPV കേസുകൾ വർദ്ധിക്കുന്നതായി മുന്നറിയിപ്പ് നൽകി എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ചിൽ പരിശോധിച്ച 11% സാമ്പിളുകളും HMPV പോസിറ്റീവ് ആയിരുന്നു. ഇത് അമേരിക്കയിൽ വ്യാപകമായി ആശങ്ക ഉയർത്തിയിട്ടുണ്ട്.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് അല്ലെങ്കിൽ HMPV?
1. ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (HMPV) പ്രായഭേദമന്യേ ആളുകളിൽ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരാണ് വളരെ വേഗം രോഗബാധിതരാകുക.
2. ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവ HMPVയുടെ പ്രധാന ലക്ഷണങ്ങളാണ്.
advertisement
3. നിലവിൽ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കുട്ടികളും പ്രായമായവരുമായ വൈറസ് ബാധിതർ ചികിത്സയിലുണ്ട്. വൈറസ് ബാധയുടെ ഏറ്റവും ഉയർന്ന സമയമെന്ന് കണക്കാക്കപ്പെടുന്ന മാർച്ച് പകുതിയോടെ പരിശോധിച്ച 11% സാമ്പിളുകൾ HMPV പോസിറ്റീവ് ആയിരുന്നു.
4. ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ ഉണ്ടാകാൻ സാധ്യതയുള്ള വൈറസ് ബാധയാണിത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകൾക്ക് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങൾ.
5. ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് 3 മുതൽ 6 ദിവസം വരെയാണ്. രോഗത്തിന്റെ ശരാശരി ദൈർഘ്യം തീവ്രതയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടേക്കാം. എന്നാൽ വൈറസ് മൂലമുണ്ടാകുന്ന മറ്റ് ശ്വാസകോശ അണുബാധകൾക്ക് സമാനമാണ് ഇതെന്ന് CDC പറയുന്നു.
advertisement
6. ചുമ, തുമ്മൽ, രോഗബാധിതതെ തൊടുകയോ കൈ കൊടുക്കുകയോ ചെയ്യൽ, വൈറസുകളുള്ള വസ്തുക്കളോ പ്രതലങ്ങളിലോ സ്പർശിക്കുക എന്നീ സമ്പർക്കങ്ങളിലൂടെയാണ് രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് HMPV പകരുന്നത്.
7. “നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട വൈറസ്.” എന്നാണ് പിറ്റ്സ്ബർഗ് സർവകലാശാലയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ജോൺ വില്യംസ് ഈ വൈറസിനെ വിശേഷിപ്പിച്ചത്. HMPV ആർഎസ്‌വി അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെയുള്ളവ ബാധിച്ച രോഗികളിൽ വലിയതോതിൽ പടരാനിടയുണ്ട്.
8. കോവിഡ്-19 അല്ലെങ്കിൽ ഇൻഫ്ലുവൻസയിൽ നിന്ന് വ്യത്യസ്തമായി HMPV ചികിത്സിക്കാൻ പ്രത്യേക ആൻറിവൈറൽ തെറാപ്പി ഇല്ല. കൂടാതെ HMPV തടയാൻ വാക്സിനും ഇല്ല. പകരം ഗുരുതരമായ നിലയിൽ രോഗബാധിതരായ രോഗികളുടെ പോലും രോഗലക്ഷണങ്ങളെ ചികിത്സിക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്ന് മാത്രം.
advertisement
9. വൈറസിനെതിരായ മുൻകരുതലുകൾ മറ്റ് വൈറൽ രോഗങ്ങൾക്ക് സമാനമാണ്. കൈ കഴുകുക, കഴുകാത്ത കൈകൊണ്ട് കണ്ണ്, മൂക്ക് അല്ലെങ്കിൽ വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
10. ന്യൂയോർക്കിൽ നാല് ശൈത്യകാലത്തായി നടത്തിയ ഒരു പഠനത്തിൽ ആശുപത്രികളിലെ പ്രായമായ രോഗികളിൽ RSV, ഫ്ലൂ എന്നിവ പോലെ HMPV സാധാരണമാണെന്ന് കണ്ടെത്തി. പ്രായമായവരിൽ മാരകമായ ന്യൂമോണിയ ബാധയ്ക്കും ഇത് കാരണമായിരുന്നു.
advertisement
മുൻകരുതലുകൾ എടുക്കുക എന്നത് മാത്രമാണ് കോവിഡ് കാലത്ത് എന്നതുപോലെ ഇതിനെതിരെയും ഉള്ള പ്രതിരോധ മാർഗം. ലോകത്തിന്റെ മറ്റ്ഭാഗങ്ങളിൽരോഗം പടരുന്നതായി ഇത് വരെ സൂചന ഇല്ലെങ്കിലും ജാഗ്രതയും മുൻകരുതലും പൊതുവിൽ നല്ലതാണ്. കൈകഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊറോണ കാലത്തെ ശീലങ്ങൾ തുടരുക.
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമേരിക്കയിൽ പടർന്ന് പിടിക്കുന്ന പുതിയ വൈറസ്; HMPVയെക്കുറിച്ച് 10 കാര്യങ്ങൾ
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement