Mount Everest Day | എവറസ്റ്റ് കീഴടക്കാൻ സ്വപ്‌നമുണ്ടെങ്കിൽ അറിയേണ്ട ഏഴ് കാര്യങ്ങള്‍

Last Updated:

എവറസ്റ്റ് മോഹം മനസിലുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സാഹസികരുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാകും എവറസ്റ്റ് കീഴടക്കുക എന്നത്. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എവറസ്റ്റ് കീഴടക്കിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാനസിക-ശാരീരിക ആരോഗ്യവും ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ആ യാത്രയില്‍ ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്.
” മാനസികവും ശാരീരികവുമായ നിശ്ചയദാര്‍ഢ്യത്തോടെ വേണം എവറസ്റ്റ് യാത്ര ആരംഭിക്കാന്‍. മാനസികമായ തയ്യാറെടുപ്പ് വ്യക്തിപരമായ നമ്മുടെ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും. 2019ലാണ് ഞാന്‍ എവറസ്റ്റിന് മുകളിലെത്തിയത്. വളരെയധികം സന്തോഷം തോന്നി. ഏതോ ഒരു ദൈവിക ശക്തി എന്നെ മുന്നോട്ട് നയിച്ചതുപോലെ തോന്നി. കൂടാതെ എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും എന്നോടൊപ്പമുണ്ടായിരുന്നു,” പര്‍വതാരോഹക ആദിത്യ ഗുപ്ത പറയുന്നു.
ഏകദേശം 45 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന എവറസ്റ്റ് യാത്ര ജീവിതത്തിലെ വിലപ്പെട്ട പല കാര്യങ്ങളും പഠിക്കാനുള്ള ഒരു വേദി കൂടിയാണ്. ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും വെല്ലുവിളികളും, സന്തോഷങ്ങളും വിജയും എല്ലാം ഈ ഒരു ഒറ്റ യാത്രയിലൂടെ നമ്മള്‍ പഠിക്കും.
advertisement
എവറസ്റ്റ് മോഹം മനസിലുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. തയ്യാറെടുപ്പ്
എവറസ്റ്റ് കീഴടക്കല്‍ പോലുള്ള വലിയ ലക്ഷ്യങ്ങള്‍ക്കായി ഒരുങ്ങുന്നവര്‍ മികച്ച തയ്യാറെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. ശാരീരിക-മാനസിക-സാങ്കേതികമായ രീതിയിലായിരിക്കണം തയ്യാറെടുപ്പ് നടത്തേണ്ടത്. ഇവ മൂന്നും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഒരു കാര്യത്തോട് അടങ്ങാത്ത ആഗ്രഹം ഉണ്ടെങ്കിലും മികച്ച രീതിയില്‍ അതിനായി തയ്യാറെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ മുന്നോട്ടുള്ള പാതയില്‍ നമ്മള്‍ പരാജയപ്പെട്ടേക്കാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാന്‍ മികച്ച തയ്യാറെടുപ്പ് സഹായിക്കും.
advertisement
2. ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
യാത്രയിലുടനീളം നിങ്ങളുടെ ലക്ഷ്യത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. അതിനിടെയുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെയെല്ലാം പൂര്‍ണ്ണമായി അവഗണിക്കണം. രണ്ട് തരത്തിലുള്ള ശ്രദ്ധയാണ് വേണ്ടത്. പൊതുവായ കാര്യങ്ങളിലെ ശ്രദ്ധയും മറ്റൊന്ന് നിങ്ങളുടെ ഓരോ ചുവടുകളിലെ ശ്രദ്ധയും. ഇവ രണ്ടും ഇല്ലെങ്കില്‍ യാത്രയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.
3. ഭയത്തെ നിയന്ത്രിക്കുക
എവറസ്റ്റ് സ്വപ്‌നം കാണുന്നവര്‍ തങ്ങളുടെ ഭയത്തെ നിയന്ത്രിക്കാനാണ് ആദ്യം പരിശ്രമിക്കേണ്ടത്. തുടക്കം മുതല്‍ പോസിറ്റീവ് ആയി ചിന്തിക്കുക. ആ മാനസിക സ്ഥിതി അവസാനം വരെ കാത്തുസൂക്ഷിക്കുകയും വേണം. നിങ്ങളെ മുന്നോട്ട് നയിക്കുന്ന ചിന്തകളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിങ്ങളെ എല്ലാതരത്തിലും തളര്‍ത്തുന്ന ഓര്‍മ്മകളെയെല്ലാം അവഗണിക്കുക.
advertisement
4. ഓരോ ചുവടും ശ്രദ്ധയോടെ
എവറസ്റ്റ് കീഴടക്കുകയെന്നത് വലിയൊരു യജ്ഞമാണ്. എന്നാല്‍ ആ വലിയ യജ്ഞത്തെ ചെറിയ ചെറിയ യാത്രയാക്കി മാറ്റിയാല്‍ ഒരുപക്ഷെ വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ മുന്നോട്ട് തന്നെ പോകണം. ഓരോ ചുവടും ഒരടി മുന്നിലായിരിക്കാന്‍ ശ്രദ്ധിക്കണം. നടന്നോ, ഇഴഞ്ഞോ, ഓടിയോ നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തിലെത്താം. എന്നാല്‍ മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരിക്കുക. അത് നിങ്ങളെ വിജയത്തിലെത്തിക്കും.
5. അപ്രതീക്ഷിതമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുക
അപ്രതീക്ഷിതമായി എന്തും സംഭവിക്കാം എന്ന തോന്നല്‍ എവറസ്റ്റ് യാത്ര സമ്മാനിക്കും. അത് ചിലപ്പോള്‍ കാലാവസ്ഥയുടെയോ മനുഷ്യരുടെയോ രൂപത്തിലാകാം. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ആ സാഹചര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല. കാരണം നമ്മുടെ മനസില്‍ മറ്റ് പ്ലാനുകളൊന്നുമുണ്ടാകില്ല. ഇവയെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാകാം. എന്നാല്‍ അത്തരം വെല്ലുവിളികളെ സംയമനത്തോടെ നേരിടുക.
advertisement
6. ഭയത്തെ സുഹൃത്താക്കുക
നമ്മുടെ ഉള്ളിലുള്ള ഭയത്തെ നിയന്ത്രിച്ച് നിലവിലെ സാഹചര്യവുമായി മുന്നോട്ട് പോകുക എന്നതാണ് മറ്റൊരു വസ്തുത. വെല്ലുവിളികളെ ചിലപ്പോള്‍ നമുക്ക് അവഗണിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ആ സാഹചര്യത്തില്‍ അവയെ സ്വീകരിച്ച് മികച്ച തയ്യാറെടുപ്പ് നടത്തി മുന്നോട്ട് പോകുക. അതേക്കുറിച്ച് ഭയപ്പെടാതെയിരിക്കുക.
7. സമയം ഓക്‌സിജന്‍ പോലെയാണ്
സമയവും കര്‍മ്മഫലവും ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കില്ല. നിശ്ചിത അളവ് ഓക്‌സിജനുമായാണ് ഓരോ പര്‍വ്വതാരോഹകനും എവറസ്റ്റിലേക്ക് പോകുന്നത്. 8000 മീറ്റര്‍ കഴിഞ്ഞാല്‍ നമ്മുടെ പക്കലുള്ള ഓക്‌സിജന്‍ തീരാന്‍ തുടങ്ങും. ഓക്‌സിജന്‍ തീരുന്നതിന് മുമ്പ് ക്യാംപിലെത്തുക എന്നതാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നമ്മുടെ ജീവിതത്തിലെ സമയം പോലെയാണ് എവറസ്റ്റില്‍ ഓക്‌സിജനും പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ എത്ര കാര്യക്ഷമതയുള്ളവരാണെന്ന് പറഞ്ഞാലും സമയം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല. അതുപോലെ തന്നെയാണ് എവറസ്റ്റില്‍ ഓക്‌സിജനും പ്രവര്‍ത്തിക്കുക. അതിനാല്‍ അവ ബോധപൂര്‍വ്വം ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് ശ്രദ്ധിക്കേണ്ടത്. 45 വര്‍ഷം എടുത്താലും നമ്മള്‍ പഠിക്കാത്ത പല കാര്യങ്ങളും 45 ദിവസത്തെ എവറസ്റ്റ് യാത്രയില്‍ നിന്ന് നാം പഠിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Mount Everest Day | എവറസ്റ്റ് കീഴടക്കാൻ സ്വപ്‌നമുണ്ടെങ്കിൽ അറിയേണ്ട ഏഴ് കാര്യങ്ങള്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement