'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു

Last Updated:

ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തയാൾ സേനയിൽ തുടർന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിൽ പറയുന്നു

ഉമേഷ് വള്ളിക്കുന്ന്
ഉമേഷ് വള്ളിക്കുന്ന്
തിരുവനന്തപുരം: സസ്പെൻഷനിലുള്ള സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ‌ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പോലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു.
ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തയാൾ സേനയിൽ തുടർന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്.
ആദ്യം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. അത് താല്‍ക്കാലിക നടപടിയായിരുന്നു. അതിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നത്. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനെ പരിഹസിച്ച് ഉമേഷ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ നടപടി സ്ഥിരമാക്കി ഉത്തരവിടുന്നത്. പിരിച്ചുവിട്ട നടപടിക്കെതിരെ ഉമേഷിന് 60 ദിവസത്തിനുളളില്‍ അപ്പീലുമായി മേലധികാരികളെ സമീപിക്കാനാകും.
advertisement
മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഉമേഷ് വള്ളിക്കുന്ന് വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജിയ്ക്ക് അപ്പീൽ നൽകും. ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
Summary: Senior CPO Umesh Vallikkunnu, who was under suspension, has been dismissed from the police force. The order was issued by the Pathanamthitta District Police Chief. The order states that Umesh Vallikkunnu failed to fulfill his duties as a police officer. A native of Kozhikode, Umesh was currently posted at the Aranmula station in Pathanamthitta. The dismissal order further notes that allowing an individual to remain in the force who has committed serious breach of discipline, dereliction of duty, misconduct, and actions tarnishing the reputation of the force and the government, would demoralize other police officers.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
Next Article
advertisement
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
  • ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം എന്നിവയെത്തുടർന്ന് ഉമേഷ് പിരിച്ചുവിട്ടു.

  • സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കിയതും, ഉത്തരവിനെ പരിഹസിച്ചതും നടപടിക്ക് കാരണമായി.

  • പിരിച്ചുവിട്ട നടപടിക്കെതിരെ 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും, കോടതിയെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു.

View All
advertisement