വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: അമിത മദ്യപാനം ഒരാളുടെ ബോധം നഷ്ടപ്പെടുത്തുന്നത് എങ്ങനെ?

Last Updated:

ഒരു മാസത്തിനിടെ ഇത്തരം രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് വിഷയം ചൂടേറിയ ചർച്ചയായി മാറിയത്

എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട വ്യവസായി ശങ്കർ മിശ്ര സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം വിമാനങ്ങളിലെ ഇത്തരം പ്രവൃത്തിക്ക് മതിയായ ശിക്ഷ നൽകണം എന്നത് സംബന്ധിച്ച ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത്തരം രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് വിഷയം ചൂടേറിയ ചർച്ചയായി മാറിയത്. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലും, പാരീസ്-ഡൽഹി വിമാനത്തിലുമാണ് സമാനമായ സംഭവം നടന്നത്.
ഈ വിഷയത്തിൽ ചിലർ വിമാനക്കമ്പനികളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും മദ്യത്തിന്റെ ഉപയോഗം ഒരു ഉപഭോക്താവിന്റെ മാത്രം ഉത്തരവാദിത്തമാണ്. അവരവരുടെ ശാരീരിക ശേഷിക്കനുസരിച്ച് കുടിക്കുക എന്നത് മദ്യപിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ്. മദ്യം ഒരാളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന കാര്യമാണ്. ഒരാൾ അമിതമായ അളവിൽ മദ്യം കഴിച്ചാൽ അത്അവരുടെ ശരീരത്തിന്റെ നിയന്ത്രണങ്ങളെ വരെ ബാധിച്ചേക്കാം.
അമിത മദ്യപാനം എങ്ങനെ തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് നിംഹാൻസ് (ബെംഗളൂരു) സെന്റർ ഫോർ അഡിക്ഷൻ മെഡിസിനിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രൊഫസർ ജയന്ത് മഹാദേവൻ ന്യൂസ് 18-നോട് വിശദീകരിച്ചു. “മദ്യം ശരീരത്തിലും ഒരാളുടെ പ്രവർത്തിയിലും ഉണ്ടാക്കുന്ന ഫലം അതിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. രണ്ട് ഗ്ലാസിന് ശേഷം (60 മില്ലി), ആളുകൾ കൂടുതൽ സംസാരിക്കാൻ തുടങ്ങുന്നു. ചിലർ കൂടുതൽ സന്തോഷവാനാകും. അളവ് കൂടുന്നതിനനുസരിച്ച് ചിലർക്ക് സംസാരത്തിൽ മന്ദത അനുഭവപ്പെടുകയും ചെയ്യാം. ചിലർക്കാകട്ടെ നേരെ നടക്കാൻ കഴിഞ്ഞെന്നു വരില്ല. വളരെ ഉയർന്ന അളവിൽ ലഹരി ശരീരത്തിലെത്തിയാൽ ചിലർ മയങ്ങി വീഴാറുണുമുണ്ട്. ചിലരിൽ അമിത മദ്യപാനം മരണത്തിലേയ്ക്ക് വരെ നയിച്ചേക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
“നിലവിൽ വിമാനത്തിൽ നടന്ന സംഭവത്തിൽ പ്രതി അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമാണ്. പ്രേരണകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം പ്രീഫ്രോണ്ടൽ കോർട്ടക്സാണ്. അമിത മദ്യ ഉപഭോഗം ഈ ഭാഗത്തെ ബാധിച്ചേക്കാം. തൽഫലമായി, അമിതമായി മദ്യപിക്കുന്ന ഒരാൾക്ക് സമൂഹത്തിന് ഉചിതമല്ലാത്ത പെരുമാറ്റമോ പ്രവർത്തിയോ ചെയ്യാൻ കഴിയും“ മഹാദേവൻ പറഞ്ഞു.
“മദ്യം ഒരു ഹൈഡ്രോകാർബൺ (എഥനോൾ) ആണ്. ഇത് ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (GABA) എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഉറക്കവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉറക്ക ഗുളികകൾ പലപ്പോഴും GABA യുടെ അളവ് വർദ്ധിപ്പിക്കുന്നു. ഈ രാസവസ്തുവിന്റെ അളവ് ഉയരുന്നതും ചിലപ്പോൾ സാമൂഹിക ബോധം നഷ്ടപ്പെടുത്തിയേക്കും.
advertisement
ഓരോ വ്യക്തിയിലും മദ്യം കഴിക്കുമ്പോഴുള്ള ഫലങ്ങൾ വ്യത്യസ്ത രീതിയിലാണ്. ഇത് ഉപഭോക്താവിന്റെ സഹിഷ്ണുതയെ ആശ്രയിച്ചിരിക്കുന്നു. ഒരേ അളവ് മദ്യം വ്യത്യസ്ത വ്യക്തികളെ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കാനാകും പ്രേരിപ്പിക്കുക.
മദ്യം മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഒരു ഡൈയൂററ്റിക് കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തി മദ്യപിക്കുമ്പോൾ പല തവണ മൂത്രമൊഴിക്കേണ്ടി വന്നേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: അമിത മദ്യപാനം ഒരാളുടെ ബോധം നഷ്ടപ്പെടുത്തുന്നത് എങ്ങനെ?
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement