ഇനി ആധാർ സുരക്ഷിതമാകും; വെരിഫിക്കേഷൻ സ്മാർട്ടാകും; ക്യുആർ കോഡ് സ്കാനിംഗ് മതിയാകും
- Published by:Sneha Reghu
- news18-malayalam
Last Updated:
പുതിയ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത 'ഫെയ്സ് ഒതന്റിക്കേഷൻ' ആണ്
ന്യൂഡൽഹി: ആധാർ സേവനങ്ങൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ 'ആധാർ' ആപ്പ് (Aadhaar App) പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായി. കേന്ദ്ര വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി ജിതിൻ പ്രസാദ പുതിയ ആധാർ ആപ്പ് രാജ്യത്തിന് സമർപ്പിച്ചു. ആധാർ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങൾക്ക് ശേഷം ഇപ്പോൾ പൊതുജനങ്ങൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ഇതോടെ നിലവിലുണ്ടായിരുന്ന 'എം-ആധാർ' (m-Aadhaar) ആപ്പിന്റെ സേവനം നിർത്തലാക്കും.
പുതിയ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത 'ഫെയ്സ് ഒതന്റിക്കേഷൻ' ആണ്. ഒടിപി (OTP) കാത്തുനിൽക്കാതെ തന്നെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഉടമയുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കാം. ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മറ്റും തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പി നൽകുന്നതിന് പകരം ക്യുആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.
advertisement
- ഹോട്ടൽ ചെക്ക്-ഇൻ ഇനി ഡിജിറ്റലാകുംഹോട്ടലുകളിൽ താമസിക്കാനെത്തുന്നവർക്ക് ഈ ആപ്പ് ഉപയോഗിച്ച് നിഷ്പ്രയാസം വെരിഫിക്കേഷൻ പൂർത്തിയാക്കാം:
മറ്റ് പ്രധാന നേട്ടങ്ങൾ:
ഓഫീസ് സന്ദർശനം ഒഴിവാക്കാം: മൊബൈൽ നമ്പർ, വിലാസം എന്നിവ പുതുക്കാൻ ഇനി ആധാർ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ല.
advertisement
ഒന്നിലധികം പ്രൊഫൈലുകൾ: ഒരു ഫോണിൽ തന്നെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാർ പ്രൊഫൈലുകൾ വരെ സൂക്ഷിക്കാൻ കഴിയും.
വിവരങ്ങൾ കൈമാറുന്നതിൽ നിയന്ത്രണം: നിങ്ങളുടെ ആധാർ വിവരങ്ങളിൽ ഏതൊക്കെ മറ്റൊരാൾക്ക് നൽകണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
ആധാർ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Feb 04, 2026 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇനി ആധാർ സുരക്ഷിതമാകും; വെരിഫിക്കേഷൻ സ്മാർട്ടാകും; ക്യുആർ കോഡ് സ്കാനിംഗ് മതിയാകും









