പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍;ചരിത്രം വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇടകലരുമ്പോൾ

Last Updated:

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം ചോള വാസ്തുവിദ്യയുടെ ഉത്തരമോദാഹരണമാണ്

News18
News18
തമിഴ്‌നാട്ടിലെ പ്രശസ്തമായ പുരാതന ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ദര്‍ശനം നടത്തി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം ചോള വാസ്തുവിദ്യയുടെ ഉത്തരമോദാഹരണമാണ്. ഒപ്പം വടക്കേ ഇന്ത്യയിലെ ഗംഗാ നദിയുടെ തീരത്തുനിന്ന് സുമാത്ര, മലേഷ്യ, മ്യാന്‍മർ എന്നിവടം വരെ വ്യാപിച്ച് കിടന്ന ഒരു സാമ്രാജ്യത്തിന്റെ ശക്തിയും തെളിയിക്കുന്നു.
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അരിയല്ലൂര്‍ ജില്ലയിലെ തഞ്ചാവൂര്‍. ഈ പുരാതന നഗരത്തിലെ പ്രശസ്തമായ പെരുവുടൈയര്‍ കോവിലിന് പിന്നിലായാണ് ഗംഗൈക്കൊണ്ട ചോളപുര ക്ഷേത്രം.
ക്ഷേത്രത്തില്‍ ആടി തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയി ചോളരാജാവായ രാജേന്ദ്ര ചോളന്‍ ഒന്നാമനെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഒരു സ്മാരക നാണയംപുറത്തിറക്കി.
ഗംഗൈക്കൊണ്ട ചോളപുര ക്ഷേത്രവും ആടി തിരുവാതിര ഉത്സവവും ചോള സാമ്രാജ്യത്തിന്റെ ഉജ്വലമായ ചരിത്രമുഹൂർത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അതിന് ഒരു രാഷ്ട്രീയ വശം കൂടിയുണ്ട്.
advertisement
ഈ വര്‍ഷത്തെ ആടി തിരുവാതിര ഉത്സവം രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള ഐതിഹാസിക സമുദ്ര യാത്രയുടെ 1000 വര്‍ഷത്തെ അനുസ്മരണം കൂടിയാണെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകന്‍ രാജേന്ദ്ര ചോളന്‍ ഒന്നാമന്റെയും പേരുകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായമാണെന്ന് ചടങ്ങില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. അവര്‍ക്കായി തമിഴ്‌നാട്ടില്‍ പ്രതിമകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എഡി 1014 മുതല്‍ 1044 വരെ 30 വർഷക്കാലം ഭരണത്തിലിരുന്ന രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ തന്റെ സൈന്യം ഗംഗാനദി വരെ മാര്‍ച്ച് ചെയ്ത് ബംഗാളിലെ പാല രാജ്യത്തെ പരാജയപ്പെടുത്തി വിജയകരമായി തിരിച്ചെത്തിയതിന് ശേഷം ഗംഗൈകൊണ്ട ചോളപുരം തലസ്ഥാനമായി നിര്‍മിക്കുകയായിരുന്നു. പുതിയ പട്ടണത്തില്‍ അദ്ദേഹം ഒരു വലിയ ജലസംഭരണിയും വലിയൊരു ക്ഷേത്രവും നിര്‍മിച്ചു. 'ചോളഗംഗം' എന്ന് അറിയപ്പെടുന്ന ജലസംഭരണി യുദ്ധ വിജയത്തിലെ ഒരു ദ്രാവക സ്തംഭമായി നിലകൊണ്ടു. ഗംഗയെ ഏറ്റെടുത്ത ചോളന്റെ പട്ടണമായ 'ഗംഗൈക്കൊണ്ടചോളപുരം' എന്ന  പേര് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ദക്ഷിണേന്ത്യയിലെ പുതിയ ശക്തിയുടെ പരസ്യമായിരുന്നുവെന്ന് ചരിത്രകാരനായ കെ എ നീലകണ്ഠ ശാസ്ത്രി തന്റെ എ ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തന്റെ ആധിപത്യം സ്ഥാപിച്ചശേഷം രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ വിജയകരമായ നിരവധി സമുദ്ര പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിലൂടെ തന്റെ സമ്രാജ്യത്തിന്റെ അതിരുകളും ഇന്ത്യയിലെ മുന്‍നിര നാവിക ശക്തികളില്‍ ഒന്നായും തന്റെ രാജവംശത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു.
advertisement
ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം
രാജേന്ദ്ര ഒന്നാമന് മുമ്പ് ചോളപുരം ഭരിച്ചത് അദ്ദേഹത്തിന്റെ പിതാവായ രാജരാജ ഒന്നാമനായിരുന്നു. രാജേന്ദ്ര ഒന്നാമനാണ് തഞ്ചോറില്‍(ഇന്നത്തെ തഞ്ചാവൂര്‍) ബൃഹദീശ്വര ക്ഷേത്രം നിര്‍മിച്ചത്. 'ബൃഹദീശ്വര' എന്നാല്‍ 'വലിയ' എല്ലെങ്കില്‍ 'മഹത്തായത്' എന്നതാണ് അര്‍ത്ഥമാക്കുന്നത്(സംസ്‌കൃതത്തില്‍ ബൃഹദ് എന്നാല്‍ വലുത് എന്നാണ് അര്‍ത്ഥം). യുനെസ്‌കോ പൈതൃക പട്ടികയിലും ക്ഷേത്രത്തിന്റെ പേരില്‍ ഈ പദം ഉപയോഗിക്കുന്നു.
തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മിച്ച് രണ്ട് പതിറ്റാണ്ടുകള്‍ക്ക ശേഷം 1030ലാണ് ചോളപുരം ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ അതേ ശൈലിയില്‍ തന്നെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
advertisement
ക്ഷേത്രത്തില്‍ ഇപ്പോള്‍ ആടി തിരുവാതിര ഉത്സവം നടന്നുവരികയാണ്. ആടി എന്നത് ഒരു മാസത്തിന്റെ പേരാണ്. തിരുവാതിര എന്നത് ശിവനുമായി ബന്ധപ്പെട്ട ഒരു നക്ഷത്രമാണ്. ഇത് രാജാവിന്റെ ജന്മനക്ഷത്രമാണെന്നും കരുതപ്പെടുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്സവത്തിന്റെ ഭാഗമായി രാജേന്ദ്ര ഒന്നാമന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന തെരുകൂത്ത്(റോഡ് ഷോ) നടത്താറുണ്ട്. ഉത്സവത്തോടനുബന്ധിച്ച് രാജാവിന്റെ പ്രതിമയില്‍ പുതിയ പട്ടുവസ്ത്രങ്ങളും സമര്‍പ്പിക്കും.
ഇന്നത്തെ രാഷ്ട്രീയത്തിലെ പ്രധാന്യം
മുസ്ലീങ്ങളായ അധിനിവേശക്കാരുടെ ആക്രമണത്തിൽ ഉത്തരേന്ത്യ നിരവധി ചെറിയ രാജ്യങ്ങളായി വിഭജിക്കപ്പെട്ട സമയത്ത് തെക്ക് വശത്ത് ഒരു സ്ഥിരതയുള്ള മഹത്തായ ഹിന്ദുശക്തിയായി ചോള സാമ്രാജ്യം നിലകൊണ്ടു. ഹിന്ദു ശക്തിയുടെയും ദ്രാവിഡ ശക്തിയുടെയും മഹത്തായ ഉദാഹരണമായി ചോള സാമ്ര്യാജ്യത്തെ കണക്കാക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ ഇവ രണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാകട്ടെ ദ്രാവിഡ സ്വത്വത്തിന്റെ പ്രധാന വക്താവുമാണ്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍;ചരിത്രം വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇടകലരുമ്പോൾ
Next Article
advertisement
പാലക്കാട് വിദ്യാർഥിയ്ക്ക് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
പാലക്കാട് വിദ്യാർഥിയ്ക്ക് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
  • പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ നടപടി ശക്തം

  • പീഡനവിവരം മറച്ചുവെച്ച പ്രധാനാധ്യാപികയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണമാരംഭിച്ചു

  • പ്രതിയായ അധ്യാപകനെ നേരത്തെ സസ്പെൻഡ് ചെയ്തതും സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു

View All
advertisement