യുക്രൈയ്‌നിലെ യുദ്ധഭൂമിയിൽ റഷ്യയുടെ ഈ കലാകാരന്മാർ എന്തു ചെയ്യുകയാണ്

Last Updated:

പോരാട്ടഭൂമിയിലെ ഭടൻമാരുടെ മനോവീര്യം ഉയർത്താനും ആത്മവിശ്വാസം നൽകാനും 'ഫ്രണ്ട്‌ലൈൻ ക്രിയേറ്റീവ് ബ്രിഗേഡ്'

യുക്രൈയ്ൻ-റഷ്യ യുദ്ധം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്നിലുടനീളം ഡ്രോൺ ആക്രമണങ്ങൾ നടത്തി മുന്നേറുകയാണ് റഷ്യ. യുക്രൈയ്നിയൻ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും നിരവധി വലിയ സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പോരാട്ടഭൂമിയിലെ ഭടൻമാരുടെ മനോവീര്യം ഉയർത്താനും ആത്മവിശ്വാസം നൽകാനും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. അതിലൊന്നാണ് അടുത്തിടെ രൂപീകരിച്ച ‘ഫ്രണ്ട്‌ലൈൻ ക്രിയേറ്റീവ് ബ്രിഗേഡ്’. എന്താണ് ക്രിയേറ്റീവ് ബ്രി​ഗ്രേഡ്? ആരൊക്കെയാണ് ഈ ടീമിലുള്ളത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാം.
ആരൊക്കെയാണ് ക്രിയേറ്റീവ് ബ്രി​ഗേഡിൽ ഉള്ളത്?
സംഗീതജ്ഞർ, നാടക കലാകാരൻമാർ, സർക്കസ് കലാകാരൻമാർ, പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ, തുടങ്ങിയവരെല്ലാം ഈ ടീമീലുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്കായി സംഗീതോപകരണങ്ങൾ സംഭാവന ചെയ്യാൻ റഷ്യക്കാരോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുദ്ധഭൂമിയിലെ പട്ടാളക്കാർക്കു മുന്നിൽ സാംസ്കാരികവും കലാപരവുമായ വിനോദങ്ങൾ അവതരിപ്പിക്കുക എത്തതാണ് ക്രിയേറ്റീവ് ബ്രിഗേഡിൽ ഉള്ളവരുടെ ചുമതല.
advertisement
രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് സൈന്യത്തിനു വേണ്ടി ഇത്തരത്തിൽ 2,000 കലാകാരന്മാർ പ്രവർത്തിച്ചിരുന്നു. ഇതേ മാതൃകയിലാണ് പുതിയ യൂണിറ്റ് രൂപീകരിച്ചത്. പ്രസിഡന്റ് വ്ള്ഡിമിർ പുടിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട സൈനികരും സ്വമേധയാ സൈനിക സേവനത്തിൽ പ്രവേശിച്ച പ്രൊഫഷണൽ കലാകാരന്മാരുമെല്ലാം ഈ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്രിയേറ്റീവ് ബ്രി​ഗേഡിന്റെ ചുമതല എന്താണ്?
യുദ്ധഭൂമിയിൽ പോരാടുന്ന പട്ടാളക്കാരുടെ മനോവീര്യം ഉയർത്തുക എന്നതാണ് ക്രിയേറ്റീവ് ബ്രിഗേഡിന്റെ ലക്ഷ്യം. യുദ്ധത്തിൽ ഇരു രാജ്യങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. ശമ്പള പ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമെല്ലാം ഇതോടൊപ്പം പലരെയും അലട്ടുന്നുണ്ടാകാം.
advertisement
ഇത്തരം സാഹചര്യങ്ങളിലെല്ലാം അവർക്ക് ആശ്വാസമാകുക എന്നതാണ് ക്രിയേറ്റീവ് ബ്രി​ഗേഡിന്റെ ലക്ഷ്യം. പട്ടാളക്കാരുടെ ആത്മവിശ്വാസവും മനോബലവും പോരാട്ട വീര്യവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാ​ഗമായി, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു അടുത്തിടെ യുക്രെയ്നിലെത്തി അവരെ സന്ദർശിച്ചിരുന്നു.
റഷ്യ ക്രിയേറ്റ് ബ്രിഡേഡ് രൂപീകരിക്കുന്നത് ആദ്യമായിട്ടാണോ?
സൈനികരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അവർക്കൊപ്പം കലാകാരന്മാരെ നിയമിക്കുന്നത് അസംബന്ധമാണെന്ന് തോന്നുമെങ്കിലും, ഇത്തരമൊരു സമ്പ്രദായം പിന്തുടരുന്നത് ഇതാദ്യമായല്ല.
advertisement
”ഇത് സൈനികരുടെ സാധാരണ ദിനചര്യകളിൽ നിന്നും മാറി, അവർക്ക് ആശ്വാസം പകരുന്ന ഒന്നാണ്. ക്രിയേറ്റീവ് ബ്രി​ഗേഡ് അവരുടെ വിരസത ഇല്ലാതാക്കുകയും ജീവിതം ആസ്വാദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു”, ചാരിറ്റി ബ്രിട്ടീഷ് ഫോഴ്‌സ് ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് കാൻ ബിബിസിയോട് പറഞ്ഞു.
ഒരു യുദ്ധത്തിൽ പോരാടുമ്പോൾ പട്ടാളക്കാരുടെ മാനസികാവസ്ഥയും വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ലണ്ടൻ കിംഗ്‌സ് കോളേജിലെ പ്രൊഫസറായ എഡ്ഗർ ജോൺസ് പറയുന്നു. സൈനികരുടെ മനോവീര്യം കുറയുന്നതിനനുസരിച്ച് അവരിൽ പല മാനസിക പ്രശ്നങ്ങളും വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്ന കാര്യവും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
യുക്രൈയ്‌നിലെ യുദ്ധഭൂമിയിൽ റഷ്യയുടെ ഈ കലാകാരന്മാർ എന്തു ചെയ്യുകയാണ്
Next Article
advertisement
പശ്ചിമബംഗാളില്‍ 3,200 കോടി രൂപയുടെ ദേശീയ ഹൈവേ പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
പശ്ചിമബംഗാളില്‍ 3,200 കോടി രൂപയുടെ ദേശീയ ഹൈവേ പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
  • പശ്ചിമബംഗാളില്‍ 3,200 കോടി രൂപയുടെ ദേശീയ പാത പദ്ധതികള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

  • പദ്ധതികള്‍ കൊല്‍ക്കത്ത-സിലിഗുരി യാത്രാ സമയം കുറയ്ക്കും, അന്തര്‍ദേശീയ ബന്ധം മെച്ചപ്പെടുത്തും.

  • അസമില്‍ പുതിയ വിമാനത്താവള ടെര്‍മിനലും അമോണിയ-യൂറിയ പദ്ധതിക്കും മോദി ശിലാസ്ഥാപനം നിര്‍വഹിക്കും.

View All
advertisement