Sharad Purnima 2021 | ഇന്ന് ശരദ് പൂർണിമ; ചന്ദ്രൻ പൂർണ്ണമായി പ്രകാശിക്കുന്ന ദിനം, രോഗശാന്തി ലഭിക്കുമെന്ന് വിശ്വാസം

Last Updated:

ഹിന്ദു കലണ്ടർ അനുസരിച്ച്, അശ്വിൻ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ശരത് പൂർണിമ വരുന്നത്

ഇന്ന് ഒക്ടോബർ 19,ഹിന്ദുമത വിശ്വാസികൾ ശരത് പൂർണിമ ആചരിക്കുന്ന ദിനം. ഹിന്ദു കലണ്ടർ അനുസരിച്ച്, അശ്വിൻ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ശരത് പൂർണിമ വരുന്നത്. ഹിന്ദു കലണ്ടറിൽ 16 കലകൾ ചന്ദ്രനിൽ വരുന്ന ഒരു ദിവസം മാത്രമേയുള്ളുവെന്നും ആ ദിവസം ശരത് പൂർണിമയാണെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം ചന്ദ്രൻ പൂർണ്ണമായി പ്രകാശിക്കുകയും കൂടാതെ ഈ കിരണങ്ങൾ ശരീരത്തിനും ആത്മാവിനും പോഷണം നൽകി രോഗശാന്തിനൽകുന്നു എന്നും വിശ്വസിക്കപ്പെടുന്നു. മാത്രവുമല്ല ശരത് പൂർണിമ ദിവസം, ചന്ദ്രക്കലകളിൽ നിന്ന് അമൃത് പൊഴിയുന്ന പ്രതിഭാസമുണ്ടെന്നും വിശ്വാസിക്കപ്പെടുന്നു.
ഈ അത്ഭുത പ്രതിഭാസം പ്രയോജനപ്പെടുത്താൻ, പശുവിൻ പാലും അരിയും പഞ്ചസാരയും അടങ്ങിയ ഒരു പ്രശസ്ത ഇന്ത്യൻ മധുരപലഹാരമായ റൈസ്-ഖീർ പാകം ചെയ്ത് ശരത് പൂർണിമയിൽ രാത്രി മുഴുവൻ ചന്ദ്രന്റെ പ്രകാശത്തിൽ സൂക്ഷിക്കും.
ചന്ദ്രപ്രകാശത്താൽ ഊർജ്ജവും കരുത്തും ആർജിച്ചെന്ന് വിശ്വസിക്കപ്പെടുന്ന റൈസ്-ഖീർ, രാവിലെ കുടുംബാംഗങ്ങൾക്ക് പ്രസാദമായി നൽകുകയും ചെയ്യും.
advertisement
ശരദ് പൂർണിമ 2021: തീയതിയും സമയവും
ഇന്നാണ് (ഒക്ടോബർ 19 ചൊവ്വാഴ്ച) ഈ വർഷത്തെ ശരത് പൂർണിമ ആഘോഷിക്കുന്നത്. ഈ വർഷം ശരത് പൂർണിമയുടെ ചന്ദ്രോദയം വൈകുന്നേരം 05:20ന് ആയിരിക്കും.വൈകിട്ട് 07:03ന്, പൂർണിമ തിഥി ആരംഭിക്കുകയും 2021 ഒക്ടോബർ 20 ന് രാത്രി 08:26ന് അവസാനിക്കുകയും ചെയ്യുന്നു.
നിരവധി ഭക്തർ ഈ ദിവസം ലക്ഷ്മിദേവിയും ശിവവും ഭൂമിയിൽ എത്തുമെന്നും തന്റെ ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകുമെന്നും വിശ്വസിക്കുന്നു. അതിനാൽ, അവരുടെ വരവ് (ആഗമൻ) ആഘോഷിക്കാൻ, ആളുകൾ ഭജനകൾ നടത്തുകയും നൃത്തം ചെയ്യുകയും രാത്രി മുഴുവൻ ഉണർന്നിരിക്കുകയും ചെയ്യും.
advertisement
ശരത് പൂർണിമ ദിവസം ആളുകൾ ചന്ദ്രനെയും ആരാധിക്കാറുണ്ട്. ഭക്തർ നേരത്തെ ഉണർന്ന് കുളിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും. തുടർന്ന് പൂജാ സ്ഥലത്ത് കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കും. പിന്നീട്, കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ഭോഗ് അല്ലെങ്കിൽ പ്രസാദം വിതരണം ചെയ്യും.
ഈ ദിവസത്തെ പൂർണ്ണമായ തെളിച്ചം സന്തോഷവും ആനന്ദവും ശാന്തതയും നൽകുന്നുവെന്ന് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരദ് പൂർണിമയിലെ "ശരദ്" എന്ന പദം "ശരദ് ഋതു" (ശരത്കാലം) എന്നതാണ് സൂചിപ്പിക്കുന്നത്. മഴക്കാലത്തിന്റെ അവസാനവും മഞ്ഞുകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്ന ഒരു വിളവെടുപ്പ് ആഘോഷം കൂടിയാണിത്. പശ്ചിമബംഗാൾ, ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ ഉത്സവം ആഘോഷിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. ഈ ഉത്സവം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന വിശ്വാസത്തിൽഉത്തരേന്ത്യൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ബ്രജ്, മഥുര, വൃന്ദാവൻ, നാഥ്ദ്വാര എന്നിവിടങ്ങളിൽ വലിയ ആഘോഷമായി ആചരിക്കാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Sharad Purnima 2021 | ഇന്ന് ശരദ് പൂർണിമ; ചന്ദ്രൻ പൂർണ്ണമായി പ്രകാശിക്കുന്ന ദിനം, രോഗശാന്തി ലഭിക്കുമെന്ന് വിശ്വാസം
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement