ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ചിറക്; ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയർന്നു

Last Updated:

വിമാനത്തിന്റെ ഒരു ചിറകിന്റെ വലിപ്പം ഒരു ഫുട്‌ബോള്‍ മൈതാനത്തിന് തുല്യമാണെന്നാണ് റിപ്പോർട്ടുകൾ

ആറ് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു. ദി റോക് (The Roc) എന്നറിയപ്പെടുന്ന വിമാനം തെക്കുകിഴക്കന്‍ കാലിഫോണിയയിലെ മൊജാവോ എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് പറന്നുയര്‍ന്നത്. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ആകാശയാത്ര നടത്തിയ ശേഷമാണ് വിമാനം തിരിച്ചെത്തിയത്.
സ്ട്രാറ്റോലോഞ്ച് എന്ന കമ്പനിയാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്തിന്റെ ഒരു ചിറകിന്റെ വലിപ്പം ഒരു ഫുട്‌ബോള്‍ മൈതാനത്തിന് തുല്യമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈപ്പര്‍ സോണിക് പേലോഡുകള്‍ പരിശോധിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കാന്‍ കഴിയുന്ന വിമാനമാണ് ദി റോക്.
അതേസമയം സ്ട്രാറ്റോലോഞ്ച് ഇതാദ്യമായല്ല ഇത്തരമൊരു വിമാനം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ഒമ്പതാമത്തെ പരീക്ഷണ വിമാനമാണ് ദി റോക്. എന്നാല്‍ ടാലോണ്‍-എ-ഹൈപ്പര്‍സോണിക് ടെസ്റ്റ് വെഹിക്കിള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഈ വിമാനം മണിക്കൂറുകളോളം ആകാശയാത്ര നടത്തിയത്.
advertisement
എന്താണ് ടാലോണ്‍-എ?
38 അടി (8.5 മീറ്റര്‍) നീളവും 11.3 അടി (3.4 മീ) ചിറകുകളുമുള്ള റോക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന റീയൂസബിള്‍ ടെസ്റ്റ് വെഹിക്കിളാണ് ടാലോണ്‍-എ. ദി റോക്കിന്റെ സെന്റര്‍ വിംഗിന് കീഴിലുള്ള പൈലോണിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. അതില്‍ ഒരു ഫ്യൂസ്ലേജും സെന്‍ട്രല്‍ വിംഗിന്റെ ഇരുവശത്തുമായി മൂന്ന് ജെറ്റ് എഞ്ചിനുകളും ഘടിപ്പിച്ചിരിക്കുന്നു. മൊത്തം 385 അടി നീളമുള്ള വിംഗ്‌സ്പാനാണ് ഇവയ്ക്കുള്ളത്.
വിവിധ ഗവേഷണ പേലോഡുകള്‍ ടാലോണില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ്. മാക് നമ്പര്‍ 5നും 10 നും ഇടയിലുള്ള വേഗതയില്‍ ഇവയ്ക്ക് സഞ്ചരിക്കാനും കഴിയും. എന്നാല്‍ ദി റോക് വിമാനം 35000 അടി ഉയരത്തിലാണ് സഞ്ചരിക്കുന്നത്. ടെസ്റ്റ് വെഹിക്കിളിന് സ്വന്തമായി ലാന്‍ഡിംഗ് ഗിയര്‍ ഉണ്ട്. വിശാലമായ രീതിയിലാണ് റോകിന്റെ സെന്‍ട്രല്‍ വിംഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരേ സമയം മൂന്ന് ടാലോണ്‍-എയെ വഹിക്കാന്‍ ഇവയെ പ്രാപ്തമാക്കുന്നു.
advertisement
പരീക്ഷണ പറക്കലില്‍ ഏകദേശം 22500 അടിവരെ ഉയരത്തിലാണ് റോക് പറന്നത്. ഏകദേശം ആറ് മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയും ചെയ്തു. മുമ്പ് ടാലോണ്‍-എയുമായി പറന്നുയര്‍ന്ന വിമാനം ഏകദേശം 90 മിനിറ്റ് മാത്രമാണ് ആകാശയാത്ര നടത്തിയിരുന്നത്.
ഹൈപ്പര്‍സോണിക് ഫ്‌ളൈറ്റുകളുടെ കാര്യത്തില്‍ പുതിയൊരു പാതയൊരുക്കാനാണ് സ്‌ട്രോറ്റോലോഞ്ചിന്റെ തീരുമാനം. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ ആണ് ഈ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ ഡിസൈന്‍ അനുസരിച്ച് വിര്‍ജിന്‍ ഓര്‍ബിറ്റിനെപോലെ സ്ട്രാറ്റോസ്ഫിയറില്‍ എത്തിയശേഷം ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് റോക് വിമാനത്തെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
advertisement
എന്നാല്‍ പോള്‍ അലന് ശേഷം കമ്പനിയുടെ പുതിയ ഡിസൈനുകളില്‍ ചില ആശങ്കകകളുണ്ടായി. പിന്നീട് കമ്പനി നേതൃത്വം ഏറ്റെടുത്തത് സെല്‍ബെറസ് ക്യാപിറ്റല്‍ മാനേജ്‌മെന്റ് ആയിരുന്നു. ഹൈപ്പര്‍ സോണിക് ടെസ്റ്റിന് വേണ്ടിയുള്ള ലോഞ്ച് വെഹിക്കിള്‍ നിര്‍മ്മിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ചിറക്; ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയർന്നു
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement