നാളെ പൂർണ ചന്ദ്ര​ഗ്രഹണം; ഭാഗിക ചന്ദ്രഗ്രഹണത്തിൽ നിന്നുള്ള വ്യത്യാസമെന്ത്?

Last Updated:

2021 നവംബർ 19-നാണ് ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമായത്

നവംബർ എട്ട് ചൊവ്വാഴ്ചയാണ് ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം (total lunar eclipse) കാണാൻ സാധിക്കുക. ഈ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിലാണ് കാണപ്പെടുക. അടുത്ത മൂന്ന് വർഷത്തിനിടയിൽ സംഭവിക്കുന്ന അവസാന പൂർണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചിട്ടുണ്ട്.
അവസാനമായി, 2021 നവംബർ 19-നാണ് ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമായത്. അത് ഭാഗിക ചന്ദ്രഗ്രഹണമായിരുന്നു. ഇനിയൊരു ഭാഗിക ചന്ദ്രഗ്രഹണം കാണാൻ 2023 ഒക്ടോബർ 28 വരെ കാത്തിരിക്കണം.
സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കാണാൻ യാതൊരു ഉപകരണങ്ങളുടെയും ആവശ്യമില്ല. ചന്ദ്രൻ സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, ഈപ്രകാശം മനുഷ്യന്റെ കണ്ണുകൾക്ക് ഹാനികരമല്ല.
ഇന്ത്യയിൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:46 നായിരിക്കും പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഈ പ്രതിഭാസം വൈകിട്ട് 4.29 വരെ നീളും. ഉച്ചയ്ക്ക് 2:39 മുതൽ, ചന്ദ്രൻ ഭാഗികമായി ഭൂമിക്ക് പിന്നിൽ മറയാൻ തുടങ്ങും. 5:11 വരെ ഇങ്ങനെ ചന്ദ്രൻ ഭൂമിയെ ഭാഗികമായി മറയ്ക്കും.
advertisement
ചന്ദ്രഗ്രഹണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
  • ചന്ദ്രഗ്രഹണം: സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ അവസരത്തിൽ ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇങ്ങനെ ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. ചന്ദ്രഗ്രഹണം 'ബ്ലഡ് മൂൺ' എന്ന പേരിലും അറിയപ്പെടാറുണ്ട്. ഗ്രഹണസമയത്ത് ചന്ദ്രനു ചുവന്ന നിറം വരുന്നതാണ് ഈ പേരു ലഭിക്കാൻ കാരണം.
  • പൂർണ ചന്ദ്രഗ്രഹണം: ഭൂമിയുടെ ഇരുണ്ട നിഴൽ ഭാഗത്തുകൂടി ചന്ദ്രൻ പൂർണമായും കടന്നുപോകുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
  • ഭാഗിക ചന്ദ്രഗ്രഹണം: ഭൂമി പൂർണ ചന്ദ്രനും സൂര്യനും ഇടയിൽ വന്ന്, ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി പതിക്കുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
  • പൂർണ ചന്ദ്ര​ഗ്രഹണവും ഭാഗിക ചന്ദ്രഗ്രഹണവും തമ്മിലുള്ള വ്യത്യാസം: സൂര്യനും ചന്ദ്രനും ഇടയിൽ വന്ന് സൂര്യനിൽ നിന്ന് ചന്ദ്രനിലേക്ക് വരുന്ന പ്രകാശത്തെ ഭൂമി തടസപ്പെടുത്തുന്നു. അപ്പോഴാണ് ഭൂമിയിലുള്ളവർക്ക് പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായേ പതിക്കുകയുള്ളൂ. ഈ സമയത്ത് ചന്ദ്രന്റെ ഉപരിതലത്തിന്റെ ഒരു ഭാഗം മാത്രം അംബ്ര (umbra) എന്ന് വിളിക്കപ്പെടുന്ന ഭൂമിയുടെ നിഴലിലേക്ക് നീങ്ങും. ചന്ദ്രന്റെ ബാക്കിയുള്ള ഭാ​ഗം, അതായത് ഭൂമിയുടെ നിഴലിന്റെ പുറംഭാഗം പെനുമ്പ്ര (penumbra) എന്ന് വിളിക്കപ്പെടുന്നു.
advertisement
മറ്റ് രണ്ട് ചന്ദ്രഗ്രഹണങ്ങൾ
  • കേന്ദ്ര ചന്ദ്രഗ്രഹണം (central lunar eclipse): ഭൂമിയുടെ നിഴലിന്റെ മധ്യത്തിലൂടെ ചന്ദ്രൻ കടന്നുപോയി, ആന്റിസോളാർ പോയിന്റുമായി കൂട്ടിമുട്ടുമ്പോളാണ് കേന്ദ്ര ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
  • സെലിനേലിയോൺ (selenelion): തിരശ്ചീന ഗ്രഹണം എന്നും ഇത് അറിയപ്പെടാറുണ്ട്. സൂര്യനെയും ​ഗ്രഹണ ചന്ദ്രനെയും ഒരുമിച്ച് കാണാൻ കഴിയുന്നതിനെയാണ് തിരശ്ചീന ഗ്രഹണം എന്നു പറയുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Explained/
നാളെ പൂർണ ചന്ദ്ര​ഗ്രഹണം; ഭാഗിക ചന്ദ്രഗ്രഹണത്തിൽ നിന്നുള്ള വ്യത്യാസമെന്ത്?
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement