വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ട്രംപിന്റെ ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാം

Last Updated:

ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാമിന് കീഴില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഏകദേശം 300 വിദേശ പൗരന്മാരുടെ വിസ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

News18
News18
പലസ്തീനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും ഗാസയില്‍ മനുഷ്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നോ വാദിക്കുന്നവരെയും ലക്ഷ്യമിട്ട് അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ പുതിയ ഒരു പദ്ധതി ആരംഭിച്ചിരുക്കുകയാണ്. ക്യാച്ച് ആന്‍ഡ് റിവോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിദേശ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ഥി വിസ ഉടമകള്‍ക്ക് വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഹമാസ്, ഹിസ്ബുള്ള അല്ലെങ്കില്‍ ഏതെങ്കിലും യുഎസ് നിരോധിച്ച തീവ്രാവദ സംഘടനകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിച്ചതോ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ചെയ്ത വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ചുവരുന്നു.
യുഎസിന്റെ വിദ്യാര്‍ഥി വിസ നയം എന്താണ്?
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും യുഎസ് വിസയ്ക്ക് അവകാശമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ അടുത്തിടെ പറഞ്ഞിരുന്നു. ''അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തുടനീളമുള്ള കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ക്ക് പോകാന്‍ കഴിയാത്തത് ഞങ്ങള്‍ കണ്ടു. കെട്ടിടങ്ങള്‍ ഏറ്റെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നു. ഇത് വ്യക്തമായും ഒരു സംഘടിത പ്രവര്‍ത്തനമാണ്. നിങ്ങള്‍ ഈ രാജ്യത്ത് വിദ്യാര്‍ഥി വിസയിലായിരിക്കുകയും എന്നാല്‍ ഈ പ്രസ്ഥാനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ വിസ നിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്,'' അദ്ദേഹം പറഞ്ഞു.
advertisement
ഭീഷണിയായി തോന്നുന്ന വിദേശികളുടെ വിസ റദ്ദാക്കുന്നതിന് 1952-ലെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് സ്‌റ്റേറ്റ് സെക്രട്ടറിക്ക് പ്രത്യേക അധികാരം നല്‍കുന്നു.
ഇത്തരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് വിസ നിഷേധിക്കുക എന്ന ഉദ്ദേശ്യത്തോടെ അക്കാദമിക് (എഫ്), എക്‌സ്‌ചേഞ്ച് (ജെ), വൊക്കേഷണല്‍ (എം) വിസകള്‍ക്കായുള്ള പുതിയ അപേക്ഷകളും യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാമിന് കീഴില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഏകദേശം 300 വിദേശ പൗരന്മാരുടെ വിസ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
കാമ്പസുകളിലെ ജൂതവിരുദ്ധ പ്രസ്ഥാനങ്ങളെ ചെറുക്കുന്നതിനായി ജനുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എഐ സഹായത്തോടെ അവലോകനം ചെയ്യുകയും വിസ റദ്ദാക്കലിനും തുടര്‍ന്ന് അവരെ നാടുകടത്തുന്നതിനുമായി ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
എത്ര വിദേശ വിദ്യാര്‍ഥികളെ നിരീക്ഷിക്കുന്നു?
മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്ര്യൂട്ടിന്റെ കണക്ക് അനുസരിച്ച് യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ചേര്‍ന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം 1949-50 26,000 പേര്‍ ആയിരുന്നത് 2019-20ല്‍ ഏകദേശം 11 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതേ കാലയളവില്‍ യുഎസില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം ഒരു ശതമാനത്തില്‍ നിന്ന് ഏകദേശം ആറ് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
advertisement
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം 2023-24 അധ്യയന വര്‍ഷത്തില്‍ യുഎസില്‍ 3,31,600 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടായിരുന്നു.
9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നും വിമാനം റാഞ്ചിയവരില്‍ ഒരാള്‍ യുഎസില്‍ വിദ്യാര്‍ഥി ്പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2003ല്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം(എസ്ഇവിഐഎസ്) സ്ഥാപിച്ചു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന് നേരിട്ട് പരിശോധിക്കാന്‍ കഴിയുന്ന ഒരു കേന്ദ്ര ഡാറ്റാബേസില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പതിവായി അപ്‌ഡേറ്റ് ചെയ്യാനും ഇന്നും എസ്ഇവിഐഎസ് ആവശ്യപ്പെടുന്നു. ഇതിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാത്തതോ പങ്കെടുക്കുന്നത് നിര്‍ത്തുകയോ ചെയ്ത വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കപ്പെടുകയും നാടുകടത്തുകയും ചെയ്യും.
advertisement
ആരെയാണ് അറസ്റ്റ് ചെയ്തത്?
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്രംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) അടുത്തിടെ നടത്തിയ അറസ്റ്റുകളില്‍ വിസ റദ്ദാക്കിയ നിരവധി സര്‍വകലാശാലകളിലെ ഡോക്ടറല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
ഈ പ്രോഗ്രാമിന് കീഴില്‍ തിരിച്ചറിയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അറിയിപ്പുകള്‍ ലഭിച്ചതായും സിബിപി ഹോം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് 'സ്വയം നാടുകടത്തുന്നതിന്' നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാടുകടത്തപ്പെട്ടതോ വിസ റദ്ദാക്കപ്പെട്ടതോ ആയ വിദേശവിദ്യാര്‍ഥികളില്‍ ഉള്‍പ്പടുന്ന ചിലര്‍
പലസ്തീൻ വംശജനും 30കാരനുമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥിയായ മഹ്‌മൂദ് ഖലീല്‍. ബിരുദ വിദ്യാര്‍ഥിയായ ഇയാള്‍ ഒരു അമേരിക്കന്‍ പൗരയെയാണ് വിവാഹം കഴിച്ചത്.
advertisement
എഫ്-1 സ്റ്റുഡന്റ് വിസയില്‍ യുഎസിലെത്തിയ ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസന്‍. ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായി.
വെസ്റ്റ് ബാങ്കില്‍നിന്നുള്ള പലസ്തീന്‍ വംശജയായ ലെഖാ കോര്‍ഡിയ. ഇവരെ മാര്‍ച്ച് 13ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറസ്റ്റ് ചെയ്തു. 2022 ജനുവരി 26ന് വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാധുവായ എഫ്-1 വിസ കൈവശം വെച്ചിരുന്ന തുര്‍ക്കി പൗരയായ റുമേയ്‌സ ഓസ്ടര്‍ക്കിനെ മാര്‍ച്ച് 25ന് മസാച്യുസെറ്റ്‌സിലെ ബോസ്റ്റണ്‍ പ്രാന്തപ്രദേശമായ സോമര്‍വില്ലിലുള്ള അവരുടെ വീടിനടുത്തുവെച്ച് ഐസിഇ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു.
advertisement
യുഎസ് സര്‍ക്കാരിന്റെ ഈ സംരംഭത്തില്‍ പിഴവുണ്ടോ?
എഐ അധിഷ്ഠിത നടപടിക്രമം പിശകുകള്‍ക്ക് സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇത് കൃത്യത സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയ പ്രസംഗത്തെയും ആക്ടിവിസത്തെയും പ്രത്യേകമായി ലക്ഷ്യം വെച്ചുകൊണ്ട് അത്തരം സംരംഭങ്ങള്‍ ഒന്നാം ഭേദഗതി അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അഭിഭാഷക സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ട്രംപിന്റെ ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാം
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement