67 കോടിയാളുകളുടെ രഹസ്യവിവരങ്ങൾ ചോർത്തി വിറ്റയാൾ; ആരാണ് വിനയ് ഭരദ്വാജ്?

Last Updated:

ബൈജൂസ്, വേദാന്തു, ആമസോൺ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, പേടിഎം, ഫോൺപെ, തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഉപയോക്തൃ ഡാറ്റ ഉൾപ്പെടെയുള്ളവയാണ് ഇയാൾ ചോർത്തി വിറ്റിരുന്നത്

67 കോടിയോളം ആളുകളുടെ രഹസ്യവിവരങ്ങൾ ചോർത്തിയ ഹരിയാന സ്വദേശിയെ സൈബറാബാദ് പോലീസ് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഫരീദാബാദ് നിവാസിയായ വിനയ് ഭരദ്വാജ് ആണ് പിടിയിലായത്. ബൈജൂസ്, വേദാന്തു, ആമസോൺ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, പേടിഎം, ഫോൺപെ, തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഉപയോക്തൃ ഡാറ്റ ഉൾപ്പെടെയുള്ളവയാണ് ഇയാൾ ചോർത്തി വിറ്റിരുന്നത്. പാൻ കാർഡ് ഡാറ്റ, ഡി-മാറ്റ് അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഭരദ്വാജ് വിറ്റിരുന്നു എന്നും പോലീസ് പറയുന്നു.
വിനയ് ഭരദ്വാജ് ഏത് തരത്തിലുള്ള ഡാറ്റയാണ് വിറ്റത്? ഇയാൾക്ക് എവിടെ നിന്നാണ് ഡാറ്റ ലഭിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
ആരിൽ നിന്നാണ് ഭരദ്വാജ് ഡാറ്റാബേസുകൾ ശേഖരിച്ചത്?
അമർ സൊഹൈൽ, മദൻ ഗോപാൽ എന്നിവരിൽ നിന്ന് ഈ ഡാറ്റാബേസുകൾ ശേഖരിച്ച ഭരദ്വാജ് അവ വിൽക്കുന്നതിനായി സോഷ്യൽ മീഡിയയിലാണ് പരസ്യം ചെയ്തത്. 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലെയും വ്യക്തികളുടെ വിവരങ്ങളാണ്
ഈ ഡാറ്റാബേസിൽ ഉള്ളത്.
പ്രതിയിൽ നിന്ന് പോലീസ് എന്തൊക്കെയാണ് കണ്ടെടുത്തത്?
രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ തന്ത്രപ്രധാനമായ വിവരങ്ങൾ തുടങ്ങിയവയെല്ലാം അടങ്ങിയ ഡാറ്റാബേസ് ആണ് പോലീസ് കണ്ടെടുത്തത്.
advertisement
സൈബറാബാദ് പോലീസ് ഭരദ്വാജിന്റെ പക്കൽ നിന്നും കണ്ടെടുത്ത ഡാറ്റാബേസുകൾ ഏതൊക്കെയാണ്?
പ്രതിരോധ ഉദ്യോ​ഗസ്ഥരുടെ വിവരങ്ങൾ, സർക്കാർ ജീവനക്കാരുടെ രഹസ്യ വിവരങ്ങൾ, പാൻ കാർഡ് ഉടമകളുടെ വിവരങ്ങൾ, നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, ഇൻഷുറൻസ് ഡാറ്റ തുടങ്ങിയെല്ലാമാണ് ഈ ഡാറ്റാബേസിൽ ഉണ്ടായിരുന്നത്.
അന്വേഷണത്തിന്റെ ഭാ​ഗമായി പോലീസ് ഇപ്പോൾ എന്താണ് ചെയ്യുന്നത്?
ഭരദ്വാജ് വിൽക്കുന്ന ഡാറ്റാബേസുകളുമായി ബന്ധപ്പെട്ട പതിനൊന്നോളം സ്ഥാപനങ്ങൾക്ക് പോലീസ് നോട്ടീസ് അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
advertisement
കമ്പനികളുടെ പ്രതികരണം
തങ്ങളുടെ കമ്പനിയിൽ നിന്നാ ഡാറ്റ ചോർന്നിട്ടില്ല എന്നാണ് ഫോൺപേ പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് സൊമാറ്റോ, ബൈജൂസ്, ഗൂഗിൾ, മെറ്റാ തുടങ്ങിയ സ്ഥാപനങ്ങളോട് മണികൺട്രോൾ പ്രതികരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഈ സംഭവം പ്രാധാന്യമർഹിക്കുന്നത്?
ഇത്തരം സംഭവങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുന്ന ഒരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ ഇപ്പോഴും ഇല്ല. സർക്കാർ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ശക്തമായ സൈബർ സുരക്ഷാ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.
advertisement
രാഷ്ട്രീയ പ്രതികരണങ്ങൾ
ഈ സംഭവം ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മേലുള്ള കടന്നാക്രമണമാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് സർക്കാരിനോട് വിശദീകരണം തേടി. “ഇന്ത്യയിലെ 67 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ, എന്തുകൊണ്ട് മോഷ്ടിക്കപ്പെട്ടു? ആരാണ് സൈന്യത്തെക്കുറിച്ചുളള വിവരങ്ങൾ മോഷ്ടിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണം”, എന്ന് സംഭവത്തെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു,
മലയാളം വാർത്തകൾ/ വാർത്ത/Explained/
67 കോടിയാളുകളുടെ രഹസ്യവിവരങ്ങൾ ചോർത്തി വിറ്റയാൾ; ആരാണ് വിനയ് ഭരദ്വാജ്?
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement