ഇന്ത്യയിലെ രണ്ട് മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ വിദ്യാലയങ്ങൾ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുമോ എന്ന ഭയത്തിലാണ് മാതാപിതാക്കൾ. ഡല്‍ഹി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അതേസമയം, ബംഗളൂരു നഗരം 'ബയോ ബബിള്‍സ്' എന്ന ആശയവുമായി ആണ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ആശയം പ്രാവര്‍ത്തികമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.
കര്‍ണ്ണാടക സര്‍ക്കാരിന്റെ സാങ്കേതിക ഉപദേശക കമ്മറ്റിയാണ് (ടിഎസി) ബയോ ബബിള്‍ എന്ന ആശയം മുന്നോട്ട് വെച്ചതെങ്കിലും ഇതാദ്യമായി അവതരിപ്പിക്കുന്നത് ഇവിടെയല്ല. 2020ല്‍ തന്നെ വിവിധ വിദേശ രാജ്യങ്ങളില്‍ ബയോ ബബിള്‍ എന്ന ആശയം നടപ്പില്‍ വരുത്തിയിട്ടുണ്ട്. വിവിധ ക്ലാസുകളിലും ബാച്ചുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഫലപ്രദമായ പ്രതിരോധ നടപടിയായാണ് ബയോ ബബിള്‍ എന്ന ആശയത്തെ കാണുന്നത്.
എന്താണ് ബയോ ബബിൾ?
ലളിതമായ ഭാഷയില്‍ ബയോ ബബിള്‍ എന്ന ആശയം ഉദ്ദേശിക്കുന്നത്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി വിഭജിക്കുന്ന രീതിയാണ്. അതായത്, അവര്‍ക്ക് സ്വന്തം ബബിള്‍ അഥവാ ഗ്രൂപ്പിലുള്ള വിദ്യാര്‍ത്ഥികളുമായി മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളു. ഈ ബബിളുകള്‍, ക്ലാസിന്റെ വലുപ്പം, അധ്യയന വര്‍ഷം, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്ലായിരിക്കും ഗ്രൂപ്പുകൾ തീരുമാനിക്കുക.
പ്രസ്തുത അധ്യയന വര്‍ഷത്തിലുടനീളം നിര്‍ദ്ദിഷ്ട ബബിളുകളായി തുടരുകയോ, അല്ലെങ്കില്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടുള്ള സമയ ദൈര്‍ഘ്യത്തോളം നിര്‍ദ്ദിഷ്ട ബബിളുകളിലുള്ള വിദ്യാര്‍ത്ഥികളുമായി സഹകരിക്കുന്നതുമാണ് ബയോ ബബിള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കോവിഡ് രോഗ വ്യാപന നിയന്ത്രണത്തില്‍ എങ്ങനെയാണ് ബയോ ബബിളുകള്‍ സഹായകമാകുന്നത്?
ഒരു ബബിളില്‍ പെട്ട വിദ്യാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആകുകയാണങ്കില്‍ ആ ബബിള്‍ ഉള്‍പ്പെടുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ മാത്രമേ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യം വരികയുള്ളൂ. അല്ലാത്ത പക്ഷം, സകൂള്‍ മുഴുവനായി അടച്ചിടേണ്ട അവസ്ഥ ഉടലെടുക്കും. ബയോ ബബിള്‍ എന്ന ആശയം സ്വീകരിക്കുന്നതിലൂടെ, അത്തരമൊരു സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും, ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനും സാധാരണ രീതിയില്‍ പ്രവര്‍ത്തനം സാധ്യമാക്കാനും കഴിയും.
ഒരു ക്ലാസ് റൂം, ബബിള്‍ എന്ന ചെറിയ ഗ്രൂപ്പിലേയ്ക്ക് ചുരുങ്ങുമ്പോള്‍, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ചെറിയ കൂട്ടം വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. സ്‌കൂള്‍ ബബിളുകള്‍ക്കുള്ളില്‍ വൈറസ് ബാധ സ്ഥീരീകരിക്കുമ്പോള്‍, എങ്ങനെ, ആരില്‍ നിന്നുമാണ് വൈറസ് ബാധ പടര്‍ന്നതെന്നും, വ്യാപനത്തിന് കാരണമായവരെ കണ്ടെത്തുന്നതിനും കൂടുതല്‍ സുതാര്യത കൈവരും.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പോസിറ്റീവ് കേസ് ഉണ്ടായാൽ ആരൊക്കെയാണ് ക്വാറന്റൈനിന് വിധേയമാകേണ്ടതെന്നും, എങ്ങനെയാണ് കഴിയുന്നത്ര വിദ്യാർത്ഥികളെ സ്കൂളിൽ നിലനിർത്താൻ സാധിക്കുന്നതെന്ന് തിരിച്ചറിയാനും ബയോ ബബിളുകൾ മാനേജ്മെന്റിനെ സഹായിക്കും എന്നാണ് ഡിഎൻഎ ഇന്ത്യ നൽകുന്ന വിശദീകരണം.
കഴിഞ്ഞ വർഷം ജൂലൈയിൽ യുകെയിലാണ് ആദ്യമായി ബയോ ബബിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. 2020നെ അപേക്ഷിച്ച് 2021 ജൂണിൽ രോഗ വ്യാപനം സംബന്ധിച്ച കേസുകൾ വളരെ കുറവുള്ള രാജ്യത്തെ സ്കൂളുകളിൽ കോവിഡ് -19ന്റെ വ്യാപനം കുറയ്ക്കുന്നതിന് ഈ ആശയം ഫലപ്രദമാണെന്ന് തെളിഞ്ഞു.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തിൽ, ബയോ ബബിൾ എന്ന ആശയത്തിലൂടെ, കോവിഡിന്റെ ദ്രുതവും വ്യാപകവുമായതും ലക്ഷണങ്ങളില്ലാത്തതുമായ രോഗത്തിന്റെ പരിശോധന, ജീവനക്കാരുടെ പ്രതിരോധ കുത്തിവെയ്പ്പ്, കൃത്യമായ ക്വാറന്റൈൻ, എന്നിവ സാധ്യമാക്കും. കൂടാതെ മൂന്നാം തരംഗം യുകെയിൽ പിടിമുറുക്കിയപ്പോൾ ക്ലാസ് മുറികൾ “അണുബാധയുടെ കേന്ദ്രങ്ങളായി” മാറിയിരുന്നില്ലെന്നും അധികൃതർ ഉറപ്പുവരുത്തിയിരുന്നു.
സ്കൂൾ ബബിൾ എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ കർണ്ണാടക സർക്കാർ യുകെയിലെ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. “കോവിഡ് -19 വ്യാപനത്തിന്റെ അപകടസാധ്യത പ്രായോഗികമായി സന്തുലിതമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഒരു സാധാരണമായ അനുഭവം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള ഒരു ഇടപെടലാണ്” ഈ ആശയം മുന്നോട്ട് വെയ്ക്കുന്നതെന്ന് എന്ന് യുകെയിലെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു. ദോഹയിലും ഖത്തറിലും ഇതിനോടകം തന്നെ ബയോ ബബിൾ എന്ന ആശയം നടപ്പാക്കിയിട്ടുണ്ട്.
പ്രൈമറി സ്കൂളിലെ ചെറിയ കുട്ടികളുടെ കാര്യത്തിൽ, സാമൂഹിക അകലം പാലിക്കേണ്ട വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബബിളുകൾ കൂടുതൽ ഫലപ്രദമാണ്. ഒരു സംഘത്തിൽ തന്നെ പരസ്പരം സാമൂഹിക അകലം പാലിക്കാൻ ചെറിയ കുട്ടികൾ പാടുപെടുന്നു. അതിനാൽ ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ സുരക്ഷിതവും, സ്കൂൾ മാനേജ്മെന്റുകൾക്ക് നിരീക്ഷിക്കാനും സാധിക്കുന്ന പ്രക്രിയ ഉറപ്പാക്കുന്നതിന് സ്കൂൾ ബബിളുകൾ കൂടുതൽ ഫലപ്രദമായ ഒരു നടപടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, School opening