CIBIL സിബില്‍ സ്‌കോര്‍ എന്ത്? സ്‌കോര്‍ മികച്ച നിലയില്‍ അല്ലെങ്കിൽ എന്ത് സംഭവിക്കും?

Last Updated:

സിബിലാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ക്രെഡിറ്റ് സ്‌കോര്‍

News18
News18
ബാങ്ക് ജോലിക്കായി അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ഥിയുടെ സിബില്‍ സ്‌കോര്‍ കുറഞ്ഞാല്‍ ജോലി നല്‍കാന്‍ നല്‍കാന്‍ കഴിയില്ലെന്ന എസ്ബിഐയുടെ വാദം മദ്രാസ് ഹൈക്കോടതി ശരി വെച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു. സാമ്പത്തിക അച്ചടക്കം കുറവുള്ളതോ ഒട്ടും ഇല്ലാത്തതോ ആയ ഒരാള്‍ക്ക് പൊതുഫണ്ട് വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇക്കാര്യം ശരിവെച്ചത്. അടുത്തിടെ സിബില്‍ സ്‌കോര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സിബില്‍ സ്‌കോര്‍ നോക്കിയിട്ടാണ് ബാങ്കുകള്‍ നമുക്ക് വായ്പകള്‍ നല്‍കുന്നതും മറ്റും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള നാല് ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനികളില്‍ ഏറ്റവും ജനപ്രിയമായതാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്(CIBIL). സിബിലിന് പുറമെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളായി പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ ലൈസന്‍സ് നല്‍കിയ മറ്റ് മൂന്ന് കമ്പനികള്‍ കൂടിയുണ്ട്. എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ്, ഹൈമാര്‍ക്ക് എന്നിവയാണ് അവ. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ക്രെഡിറ്റ് സ്‌കോര്‍ സിബില്‍ ആണ്. എന്താണ് സിബില്‍ സ്‌കോര്‍ എന്ന് നമുക്ക് നോക്കാം.
രാജ്യത്തെ 600 മില്ല്യണ്‍ ആളുകളുടെയും 32 മില്ല്യണ്‍ ബിസിനസ് സ്ഥാപനങ്ങളുടെയും വായ്പാ ഫയലുകള്‍ സിബില്‍ ലിമിറ്റഡ്  കൈകാര്യം ചെയ്യുന്നുണ്ട്. സിബില്‍ ഇന്ത്യ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ട്രാന്‍സ്യൂണിയന്റെ ഭാഗമാണ്. അതിനാല്‍ ഇന്ത്യയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ സിബില്‍ ട്രാന്‍സ്യൂണിയന്‍ സ്‌കോര്‍ എന്നും അറിയപ്പെടുന്നുണ്ട്. സിബില്‍ സ്‌കോര്‍ എന്നാല്‍ നിങ്ങളുടെ വായ്പാ ചരിത്രം, റേറ്റിംഗ്, റിപ്പോര്‍ട്ട് എന്നിവയുടെ മൂന്ന് അക്ക സംഖ്യാ സംഗ്രഹമാണ്. ഇത് 300 മുതല്‍ 900 വരെയായി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളുടെ സ്‌കോര്‍ 900നോട് അടുക്കുമ്പോള്‍ ക്രെഡിറ്റ് റേറ്റിംഗ് മികച്ചതായി കണക്കാക്കപ്പെടുന്നു.
advertisement
സിബിലില്‍ ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് റിപ്പോര്‍ട്ടും എന്താണ് അര്‍ത്ഥമാക്കുന്നത്?
നിങ്ങള്‍ ബാങ്കില്‍ പോയി വായ്പ് എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സിബില്‍ സ്‌കോര്‍ എന്താണെന്ന് സ്വയം ചോദിച്ചുനോക്കണം. നിങ്ങള്‍ ക്രെഡിറ്റ് യോഗ്യതയുള്ളയാളാണോ എന്നതും പരിശോധിക്കാം. നിങ്ങളുടെ വായ്പാ ചരിത്രം പരിശോധിക്കുന്നതിലൂടെ ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത തിരിച്ചറിഞ്ഞ് ക്രെഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കും.
അതേസമയം, വായ്പാ ചരിത്രമെന്നാല്‍ കടം വാങ്ങിയയാള്‍ അത് തിരിച്ചടയ്ക്കുന്നതിന്റെ ഒരു രേഖയാണ്. ബാങ്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍, കളക്ഷന്‍ ഏജന്‍സികള്‍, സര്‍ക്കാരുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്രോതസ്സുകളില്‍ നിന്നുള്ള കടം വാങ്ങിയയാളുടെ വായ്പാ ചരിത്രത്തിന്റ ഒരു രേഖയാണ് ക്രെഡിറ്റ് റിപ്പോര്‍ട്ട്. നിങ്ങള്‍ക്ക് വായ്പയെടുക്കാന്‍ എത്രത്തോളം യോഗ്യതയുണ്ടെന്ന് കണ്ടെത്തുന്നതിന് വായ്പാ വിവരങ്ങളില്‍ പ്രയോഗിച്ച ഒരു ഗണിതശാസ്ത്ര അല്‍ഗൊരിതത്തിന്റെ ഫലമാണ് ക്രെഡിറ്റ് സ്‌കോര്‍.
advertisement
ഒരു സിബില്‍ സ്‌കോര്‍ വളരാന്‍ ഒരുപാട് സമയമെടുക്കും. സാധാരണയായി തൃപ്തികരമായ ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കാന്‍ 18 മുതല്‍ 36 മാസം വരെ സമയമെടുക്കും. അല്ലെങ്കില്‍ കൂടുതല്‍ ക്രെഡിറ്റ് ഉപയോഗം എന്നിവയാണ് പരിഗണിക്കുക.
സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പ്രധാന്യം അര്‍ഹിക്കുന്നത് എന്തുകൊണ്ട്?
വായ്പാ അപേക്ഷാ പ്രക്രിയയില്‍ സിബില്‍ സ്‌കോര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഒരാള്‍ വായ്പയ്ക്കായി ഒരു ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ സമീപിക്കുമ്പോള്‍ കടം കൊടുക്കുന്നതയാള്‍ ആദ്യം അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ അപേക്ഷ പരിഗണിക്കാന്‍ പോലും സാധ്യതയില്ല. സിബില്‍ സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ അപേക്ഷകന്‍ വായ്പാ യോഗ്യതയുള്ളയാളാണോ എന്ന് പരിശോധിക്കാന്‍ വായ്പ നല്‍കുന്നയാള്‍ അപേക്ഷ പരിശോധിച്ച് മറ്റ് വിശദാംശങ്ങള്‍ പരിഗണിക്കും.
advertisement
വായ്പ നല്‍കുന്നയാള്‍ക്ക് സിബില്‍ സ്‌കോര്‍ ആദ്യ പടിയായി പ്രവര്‍ത്തിക്കുന്നു. മികച്ച സ്‌കോര്‍ ആണെങ്കില്‍ വായ്പ അവലോകനം ചെയ്യാനും അംഗീകരിക്കാനുമുള്ള സാധ്യത കൂടുതലാണ്. വായ്പ നല്‍കാനുള്ള തീരുമാനം ബാങ്കിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സാധാരണയായി സിബില്‍ സ്‌കോര്‍ 700 ഉണ്ടെങ്കില്‍ ഇത് നല്ലതായി കണക്കാക്കുന്നു.
സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്തുന്നത് എങ്ങനെ?
സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുക. വായ്പാ ഇഎംഐകള്‍ ഒരിക്കലും മുടക്കം വരുത്തരുത്. കടങ്ങളില്‍ ഒരിക്കലും വീഴ്ച വരുത്തരുത്. കൂടാതെ വായ്പ വിവേകത്തോടെ ചെലവഴിക്കുകയും ചെയ്യുക.
മലയാളം വാർത്തകൾ/ വാർത്ത/Explained/
CIBIL സിബില്‍ സ്‌കോര്‍ എന്ത്? സ്‌കോര്‍ മികച്ച നിലയില്‍ അല്ലെങ്കിൽ എന്ത് സംഭവിക്കും?
Next Article
advertisement
160ലധികം കേസുകളില്‍ പ്രതികള്‍; ഒറ്റരാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
160ലധികം കേസുകളില്‍ പ്രതികള്‍; ഒറ്റരാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
  • കോട്ടയം പൂവരണി ജോയിയും അടൂർ തുളസീധരനും 160-ൽ പരം കേസുകളിൽ പ്രതികളാണ്.

  • ഒറ്റ രാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിൽ ഇരുവരും പിടിയിലായി.

  • വെഞ്ഞാറമൂട് പൊലീസ് സെപ്റ്റംബർ 18-ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement