എവിടെയാണ് നിത്യാനന്ദയുടെ 'കൈലാസ'? എന്താണ് നിത്യാനന്ദയുടെയും അനുയായികളുടെയും ലക്ഷ്യം?

Last Updated:

സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷിൽ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ ഇയാൾ അവകാശപ്പെടുന്നു. തെക്കേ അമേരിക്കയിൽ 'കൈലാസം' എന്ന പേരിൽ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാൾ പറയുന്നു

ശന്തനു ഗുഹാ റേ
ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷിൽ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ ഇയാൾ അവകാശപ്പെടുന്നു. തെക്കേ അമേരിക്കയിൽ ‘കൈലാസം’ എന്ന പേരിൽ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാൾ പറയുന്നു. ഇപ്പോൾ, കൈലാസത്തിന് നിയമസാധുത നേടാനുള്ള ശ്രമങ്ങൾ നടത്താൻ ഇയാൾ ചില സന്യാസിനികളെയും രം​ഗത്തിറക്കിയിരിക്കുകയാണ്.
നിത്യാനന്ദ തന്റെ ദ്വീപ് രാഷ്ട്രമായ കൈലാസത്തിലാണ് താമസിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇയാൾ യഥാർത്ഥത്തിൽ അമേരിക്കയിലായിരിക്കാമെന്നും അവിടെ തന്റെ ആരാധകവ‍ൃന്ദത്തെ വിപുലീകരിച്ചെന്നും കാലിഫോർണിയയിൽ ഒരു താവളം സ്ഥാപിക്കാൻ ശ്രമിച്ചു വരികയാണെന്നും ചില വൃത്തങ്ങൾ മണികൺട്രോളിനോട് പറഞ്ഞു.
advertisement
സ്വാമി നിത്യാനന്ദയുമായോ അയാളുടെ അനുയായികളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യൻ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയോട് നിത്യാനന്ദയെ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എവിടെയാണ് കൈലാസ?
1978 ജനുവരി 1 ന് തമിഴ്‌നാട്ടിലാണ് നിത്യാനന്ദ ജനിച്ചത്. അരുണാചലം രാജശേഖരൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. നിത്യാനന്ദ അമേരിക്കയിൽ എവിടെയോ ആണെന്നും ഇക്വഡോറിനടുത്തുള്ള ദ്വീപല്ല കൈലാസ എന്നും ഇതയാളുടെ സ്വന്തമല്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ പറയുന്നു. ”അയാൾ കാലിഫോർണിയയിലാണ്. ഇയാൾക്ക് സാൻ ജോസിൽ ഒരു വലിയ ഓഫീസ് ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരീബിയൻ ദ്വീപുകളിലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിത്യാനന്ദയും അയാളുടെ കുറേ അനുയായികളും ആളുകളും താമസിക്കാൻ സ്ഥലം അന്വേഷിക്കുകയാണ്”, ഒരു ഉദ്യോഗസ്ഥൻ മണികൺട്രോളിനോട് പറഞ്ഞു.
advertisement
ഈ വിവാദ ആൾദൈവം ഇക്വഡോറിന്റെ അതിർത്തിയോട് ചേർന്നുള്ള ഒരു ദ്വീപും സ്വന്തമാക്കിയിട്ടില്ല എന്ന് ഇക്വഡോർ നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ ഇക്വഡോർ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മണികൺട്രോളിനോട് പറഞ്ഞു.
“ഇക്കാര്യത്തിൽ ഞങ്ങൾക്ക് കൂടുതൽ ഒന്നും വിശദീകരിക്കാനില്ല, അവൻ ഞങ്ങളുടെ രാജ്യത്തോ ഞങ്ങളുടെ അടുത്ത് എവിടെയെങ്കിലുമോ ഇല്ല,” ഒരു കോൺസുലർ ഉദ്യോഗസ്ഥൻ പറഞ്ഞു.
സന്യാസിനികൾ
നിത്യാനന്ദ തന്റെ രുദ്ര കന്യാസ് (ശിവഭക്തർ) എന്നു വിളിക്കുന്ന സന്യാസിനികൾ കൈലാസത്തിന് നിയമപരമായ അം​ഗീകാരം ലഭിക്കാൻ ശ്രമിച്ചു വരികയാണ്. അമേരിക്കയിലെ മുപ്പതോളം പട്ടണങ്ങളിൽ ഇവർ പ്രചാരണത്തിനിറങ്ങി എന്നാണ് റിപ്പോർട്ടുകൾ. ന്യൂജേഴ്സിയിലെ പട്ടണങ്ങളിലൊന്നായ നെവാർക്ക്, കൈലാസയെ സഹോദര നഗരമായി പ്രഖ്യാപിച്ചിരുന്നു. കൈലാസയുടെ പ്രതിനിധികളെ നെവാർക്ക് സിറ്റി ഹാളിലേക്ക് മേയർ റാസ് ബറാക്ക ക്ഷണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൈലാസ യഥാർത്ഥ രാജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. സഹോദര ന​ഗരം ആക്കാനുള്ള കരാറിൽ ഒപ്പുവെച്ച് ദിവസങ്ങൾക്ക് ശേഷം നെവാർക്ക് സിറ്റി കൗൺസിൽ കരാർ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
advertisement
യുഎന്നിലെ സാന്നിധ്യം
നിത്യാനന്ദയുടെ സാങ്കൽപിക രാജ്യത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിലെ സ്ഥിരം അംബാസഡർ എന്ന് അവകാശപ്പെട്ടെത്തിയ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് 19-ാമത് യുഎൻ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയത്. കൈലാസയെ ‘ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം’ എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്. എന്നാൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ സംസാരിച്ച എന്തെങ്കിലും കാര്യങ്ങൾ തങ്ങൾ രേഖകളിൽ ചേർക്കില്ലെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കിയിരുന്നു.
advertisement
നിത്യാനന്ദ നാടു വിട്ടതെന്തിന്?
2019-ലാണ് ലൈം​ഗികാരോപണക്കേസിൽ, കോടതി സമൻസ് അവഗണിച്ച് നിത്യാനന്ദ ഇന്ത്യ വിട്ടത്. താനും അനുയായികളും ഇക്വഡോറിൽ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പിന്നീട് ഈ ആൾദൈവം അവകാശപ്പെട്ടു. പക്ഷേ, എല്ലാം വെറും കള്ളമാണെന്നാണ് തുടർന്നു പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
എവിടെയാണ് നിത്യാനന്ദയുടെ 'കൈലാസ'? എന്താണ് നിത്യാനന്ദയുടെയും അനുയായികളുടെയും ലക്ഷ്യം?
Next Article
advertisement
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് സ്ഥാനാർത്ഥിയാകുന്നു

  • നീണ്ട ചർച്ചകൾക്കൊടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെ രാജേഷിന്റെ പേരാണ് നിർദേശിച്ചത്

  • കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

View All
advertisement