അസ്പാര്‍ട്ടെം കാന്‍സറുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിര്‍ബാധം തുടരുന്നതിന് പിന്നിൽ?

Last Updated:

അസ്പാര്‍ട്ടേം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കി കൃത്രിമ മധുരമടങ്ങാത്ത പാനീയങ്ങൾ കുടിക്കണമെന്ന് ലോകാരോഗ്യസംഘടന

കൃത്രിമ മധുരം
കൃത്രിമ മധുരം
ആഹാരസാധനങ്ങളില്‍ മധുരം നല്‍കുന്ന കൃത്രിമമധുരമായ അസ്പാര്‍ട്ടെം കാന്‍സറിന് കാരണമാകുമെന്ന് അടുത്തിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിത്. അസ്പാര്‍ട്ടെം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കി കൃത്രിമ മധുരമടങ്ങാത്ത പാനീയങ്ങൾ കുടിക്കണമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
അതേസമയം, അസ്പാര്‍ട്ടെമിനെക്കുറിച്ചുയരുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പുതിയതല്ല. തങ്ങളുടെ ഉപഭോക്താക്കളുടെ ഇടയില്‍ ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ പെപ്‌സിക്കോ എട്ട് വര്‍ഷം മുമ്പ് തങ്ങളുടെ ഏറെ പ്രശസ്തമായ ഡയറ്റ് സോഡയില്‍ നിന്ന് അസ്പാര്‍ട്ടെം പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇത് സോഡയുടെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണമായി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം തന്നെ അസ്പാര്‍ട്ടെം സോഡയില്‍ ചേര്‍ത്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തോടെ വിവിധ ലോബികള്‍ അസ്പാര്‍ട്ടെമിന്റെ ഉപയോഗത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അസ്പാര്‍ട്ടെം വലിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് അത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രണ്ട് സംഘടനകള്‍ അസ്പാര്‍ട്ടെം കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്ന കൃത്രിമ മധുരമാണെന്ന് വ്യക്തമാക്കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഉപയോഗത്തിന് സുരക്ഷിതമെന്ന് നിലവില്‍ കണ്ടെത്തിയിരിക്കുന്ന അസ്പാര്‍ട്ടെമിന്റെ അളവ് ഈ വര്‍ഗീകരണത്തില്‍ ബാധിക്കപ്പെടാതെ തുടരുന്നുവെന്ന് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ഇവര്‍ പറയുന്നു.
advertisement
ഇതില്‍ ഒരു പാനല്‍ അസ്പാര്‍ട്ടെമിന് അപകടസാധ്യതയുണ്ടോയെന്ന് നിര്‍ണയിക്കുന്നതിനുള്ള തെളിവുകള്‍ വിലയിരുത്തുമ്പോള്‍ രണ്ടാത്തേത് അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ജീവന് അപകടസാധ്യതയുണ്ടാക്കുന്ന അപകടസാധ്യത എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കഴിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന അസ്പാര്‍ട്ടെമിന്റെ അളവില്‍ യാതൊരുവിധ മാറ്റവും ഉണ്ടാകാനിടയില്ല. അതിനാല്‍, അസ്പാര്‍ട്ടെം അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ആ പരിധിക്കുള്ളില്‍ നിര്‍ത്തി കഴിക്കുന്നത് വലിയതോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല-പാനല്‍ വ്യക്തമാക്കി.
അസ്പാര്‍ട്ടെമിന്റെ സുരക്ഷയെ സംബന്ധിച്ച് അമേരിക്കന്‍ ബിവറേജ് അസോസിയേഷനില്‍ കൊക്കക്കോള അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ സംഘടനയുടെ ഇടക്കാല പ്രസിഡന്റ് കെവിന്‍ കീനെ അത് സുരക്ഷിതമാണെന്ന മറുപടിയാണ് നല്‍കിയത്.
advertisement
എന്താണ് അസ്പാര്‍ട്ടെം? ഏതൊക്കെ ഉത്പന്നങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്
രണ്ട് അമിനോ ആസിഡുകള്‍, അസ്പാര്‍ട്ടിക് ആസിഡ്, ഫെനിലാലാനൈന്‍ എന്നിവ ചേര്‍ന്നുള്ള കൃത്രിമ മധുരമാണ് അസ്പാര്‍ട്ടെം. കലോറി കുറഞ്ഞ മധുരമെന്ന നിലയില്‍ 1981-ലാണ് ഇത് വിപണിയിലെത്തുന്നത്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയേക്കാള്‍ 200 ഇരട്ടി മധുരം ഇതില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂട്രാസ്വീറ്റ്, ഈക്വല്‍, ഷുഗര്‍ ട്വിന്‍ എന്നീ ബ്രാന്‍ഡ് പേരുകളിലാണ് ഇത് സാധാരണനിലയില്‍ അറിയപ്പെടുന്നത്. വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളില്‍ ഭക്ഷണങ്ങളിലും ശീതളപാനീയങ്ങളിലും അസ്പാര്‍ട്ടെം വ്യാപകമായി ഉപയോഗിച്ചു വരുന്നതായി സയന്റിഫിക് ജേണലായ ന്യൂട്രിയന്റ്‌സില്‍ പറയുന്നു.
advertisement
ഉദാഹരണങ്ങള്‍
1. പ്രമുഖ ബ്രാന്‍ഡായ ഡയറ്റ് കോക്ക് പോലുള്ള ഡയറ്റ് സോഡകളില്‍ ഉപയോഗിക്കുന്നു.
2. ഷുഗര്‍ ഫ്രീ ച്യൂയിഗമ്മായ ട്രിഡന്റ് ഗം
3. ക്രിസ്റ്റല്‍ ലൈറ്റ് പോലുള്ള ഡയറ്റ് ഡ്രിങ്ക് മിശ്രിതങ്ങള്‍
4. ഷുഗര്‍ ഫ്രീ ജെലാറ്റിന്‍ ഉത്പന്നങ്ങള്‍ (ഷുഗര്‍ ഫ്രീ ജെല്‍-ഒ)
ജൂലൈ 13-ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അസ്പാര്‍ട്ടെം കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 70 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് അസ്പാര്‍ട്ടെമിന്റെ സുരക്ഷിത പരിധി കവിയാന്‍ പ്രതിദിനം 12-ല്‍ അധികം ഡയറ്റ് കോക്ക് കഴിക്കണം.
advertisement
ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സറിന്റെ(ഐഎആര്‍സി) റിപ്പോര്‍ട്ട് പ്രകാരം അസ്പാര്‍ട്ടെം കാന്‍സര്‍ സാധ്യതയുള്ളതാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, അസ്പാര്‍ട്ടെം കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുമെന്നതിന് വളരെ കുറഞ്ഞ തെളിവ് മാത്രമാണ് ഉള്ളത്. എന്നിരുന്നാലും അപകടസാധ്യതയുള്ള ഒരു വ്യക്തിക്ക് ആവശ്യമായ അസ്പാര്‍ട്ടെമിന്റെ അളവ് ഇതില്‍ ഉള്‍പ്പെടുന്നില്ല.
അതേസമയം ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലിന് വളരെ പെട്ടെന്നുള്ള പ്രതികരണമാണ് ഉണ്ടായത്. അവരുടെ നിഗമനങ്ങളെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) തള്ളിക്കളഞ്ഞു. അസ്പാര്‍ട്ടെം കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് എഫ്ഡിഎയുടെ വാദം.
advertisement
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം പ്രമുഖ ശീതളപാനീയ കമ്പനികള്‍ വിവിധ കൃത്രിമമധുര പദാര്‍ഥങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. നിലവിലെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ അവയുടെ രുചിയും ഗുണമേന്മയും ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഉത്പന്നങ്ങളില്‍ കാര്യമായ ഇടിവ് വന്നാല്‍ മാത്രമേ വന്‍കിട ബിവറേജ് കമ്പനികള്‍ തങ്ങളുടെ റെസിപ്പി മാറ്റാന്‍ ഇടയുണ്ടാകൂവെന്ന് ഇന്‍ഡസ്ട്രി അനലിസ്റ്റായ ഗാരറ്റ് നെല്‍സണ്‍ പറഞ്ഞു.
advertisement
എന്തുകൊണ്ട് അസ്പാര്‍ട്ടെമിന്റെ ഉപയോഗം തുടരുന്നു?
ചെലവ് തീരെ കുറഞ്ഞ കൃത്രിമ മധുരമാണിത്. അതിനാല്‍ തന്നെ മിക്ക ശീതളപാനീയങ്ങളുടെയും ഉത്പാദകര്‍ ഇത് തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
കൃത്രിമ മധുരപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കണോ?
പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കൃത്രിമമധുരപദാര്‍ത്ഥങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, വളരെ കുറച്ച് മാത്രം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം കൃത്രിമ മധുരപദാര്‍ഥങ്ങള്‍ കഴിക്കുന്നത് ദോഷകരമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ഇവ നേരിട്ട് ശരീരഭാരം നിയന്ത്രിക്കുമെന്നതില്‍ തെളിവൊന്നും ഇല്ല. കൃത്രിമമധുര പദാര്‍ത്ഥങ്ങള്‍ പതിവായി കഴിക്കുന്നത് ടൈപ് 2 പ്രമേഹവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവ നേരിട്ട് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തെളിവൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ആരോഗ്യപരമായി എന്തെങ്കിലും ഗുണം ഇവയ്ക്ക് ഉണ്ടെന്നും കണ്ടെത്തിയിട്ടില്ല.
Also Read- Recently, the World Health Organization stated that aspartame, an artificial sweetener used in food, can cause cancer. The World Health Organization recommends that people who consume foods containing aspartame should avoid it and drink beverages without artificial sweeteners.
മലയാളം വാർത്തകൾ/ വാർത്ത/Explained/
അസ്പാര്‍ട്ടെം കാന്‍സറുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിര്‍ബാധം തുടരുന്നതിന് പിന്നിൽ?
Next Article
advertisement
'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ
'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ
  • രൂപേഷ് പീതാംബരൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണെന്ന് ഫേസ്ബുക്കിൽ വ്യക്തമാക്കി.

  • കെ കരുണാകരൻ മുതൽ നരേന്ദ്ര മോദി വരെയുള്ള നേതാക്കളെ ആരാധിക്കുന്നുവെന്ന് രൂപേഷ് പറഞ്ഞു.

  • 'ഒരു മെക്സിക്കൻ അപാരത'യിലെ കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞതെന്ന് രൂപേഷ് ആവർത്തിച്ചു.

View All
advertisement