എമര്‍ജന്‍സി ലാന്‍ഡിംഗ് സമയത്ത് വിമാനങ്ങള്‍ ആകാശത്തുവെച്ച് ഇന്ധനം ഒഴിവാക്കുന്നത് എങ്ങനെ?
- Published by:Sarika N
- news18-malayalam
Last Updated:
നിലവിലെ ഇന്ധനവില പരിഗണിക്കുമ്പോള്‍ ഇത്രയും ഇന്ധനം പുറത്തേക്ക് ഒഴിക്കികളയുന്നത് ഒരു മോശമായ കാര്യമായി തോന്നുമെങ്കിലും വ്യോമയാന രംഗത്ത് ഇത് വളരെ സുരക്ഷാ പ്രാധാന്യമുള്ള നടപടിയായി തുടരുന്നു
സാങ്കേതിക പ്രശ്‌നങ്ങള്‍, ബോംബ് ഭീഷണി, മെഡിക്കൽ എമർജൻസി എന്നിവ വരുമ്പോള്‍ വിമാനങ്ങള്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റുമാരെ പ്രേരിപ്പിക്കാറുണ്ട്. ഇങ്ങനെ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുമ്പോള്‍ ചില സാഹചര്യങ്ങളില്‍ കരയിലേക്ക് തൊടുന്നതിന് മുമ്പായി ആകാശത്തുവെച്ചുതന്നെ വിമാനത്തിന്റെ ഇന്ധനം ഒഴിവാക്കാറുണ്ട്. പലപ്പോഴും ഇതിന്റെ ആവശ്യം വരുന്നില്ലെങ്കിലും പ്രോട്ടോക്കോള്‍ അനുസരിച്ച് പൈലറ്റുമാര്‍ക്ക് ആകാശത്തുവെച്ചുതന്നെ ഇന്ധനം ഒഴിവാക്കേണ്ടി വരുന്നു.
എന്തുകൊണ്ടാണ് ആകാശത്തുവെച്ചുതന്നെ വിമാനങ്ങള്‍ ഇന്ധനം ഒഴിവാക്കുന്നത്? ഒഴിവാക്കുന്ന ഇന്ധനം എവിടേക്കാണ് പോകുന്നത്?
സുരക്ഷയ്ക്ക് വളരെയധികം പ്രധാന്യമുള്ള മേഖലയാണ് വ്യോമയാന രംഗം. അടിയന്തര ലാന്‍ഡിംഗ് സമയത്ത് ജീവന്‍ രക്ഷിക്കുന്നതില്‍ ഇന്ധനം ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് ഒരു പ്രധാന പങ്കുവഹിക്കുന്നു. ടേക്ക് ഓഫിനും ലാന്‍ഡിംഗിനും പ്രത്യേക ഭാരം ക്രമീകരിച്ചാണ് വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലാന്‍ഡിംഗ് സമയത്തുള്ള പരമാവധി ഭാരം സാധാരണയായി ടേക്ക് ഓഫ് സമയത്തെ പരമാവധി ഭാരത്തേക്കാള്‍ കുറവാണ്. കാരണം, ഭാരമേറിയ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ അതിന് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
advertisement
വളരെയധികം ദൂരത്തേക്ക് പറക്കുന്ന വിമാനങ്ങള്‍ വലിയ അളവില്‍ ഇന്ധനം നിറയ്ക്കാറുണ്ട്. ചിലപ്പോള്‍ 5000 ഗാലന്‍ ഇന്ധനം വരെ നിറയ്ക്കാറുണ്ട്. ഏകദേശം 3 ആനകളുടെ ഭാരം വരുമിതിന്. ലാന്‍ഡിംഗ് സമയത്ത്, പ്രത്യേകിച്ച് പറന്നുയര്‍ന്നയുടനെയുള്ള എമര്‍ജന്‍സി ലാന്‍ഡിംഗ് ആണെങ്കില്‍ പൈലറ്റുമാര്‍ക്ക് വിമാനത്തിന്റെ ഭാരം കുറയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ആകാശത്ത് വെച്ചുതന്നെ ഇന്ധനം ഉപേക്ഷിക്കാതെ മറ്റൊരു മാര്‍ഗവും ഉണ്ടാകുകയില്ല.
എന്താണ് ജെറ്റിസണ്‍ സംവിധാനം?
ഫ്യുവല്‍ ജെറ്റിസണ്‍ സംവിധാനങ്ങളുള്ള എല്ലാ ആധുനിക വിമാനങ്ങള്‍ക്കും സെക്കന്‍ഡില്‍ ആയിരക്കണക്കിന് ലിറ്റര്‍ ഇന്ധനം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ കഴിയും. ഈ സംവിധാനത്തില്‍ സാധാരണയായി നിരവധി പമ്പുകളും വാല്‍വുകളും ഉള്‍പ്പെടുന്നു. അത് ചിറകുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന നോസിലുകളിലേക്ക് ഇന്ധനം തിരിച്ചുവിടുന്നു. ഇതിന് കോക്ക്പിറ്റില്‍ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മാത്രം മതിയാകും.വളരെ അപൂര്‍വമായി മാത്രമെ ഇത്തരത്തില്‍ ഇന്ധനം വിമാനങ്ങള്‍ പുറത്തേക്ക് ഒഴുക്കി കളയുകയുള്ളൂ. ചില സമയങ്ങളില്‍ വിമാനം അധികസമയം പറത്തി ഇന്ധനം കത്തിക്കാന്‍ പൈലറ്റുമാര്‍ തീരുമാനമെടുക്കും. എന്നാല്‍, ഇതിന് കൂടുതല്‍ സമയമെടുക്കും.
advertisement
പുറത്തേക്ക് തള്ളുന്ന ഇന്ധനം എവിടേക്ക് പോകുന്നു?
6000 അടിക്ക് മുകളിലാണ് വിമാനം പറക്കുന്നതെങ്കില്‍ ഇത്തരത്തില്‍ ഇന്ധനം പുറത്തേക്ക് തള്ളുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതം കുറവായിരിക്കും. ഇത്രയും ഉയരത്തില്‍ വലിച്ചെറിയുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഭൂമിയില്‍ എത്തുന്നതിന് മുമ്പ് ബാഷ്പീകരിക്കപ്പെടുന്നു.
ബോയിംഗ് 777, 747 പോലെയുള്ള ഭാരമേറിയതും വലിപ്പമേറിയതുമായ എല്ലാ വിമാനങ്ങളിലും ഫ്യുവല്‍ ജെറ്റിസണ്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ബോയിംഗ് 737 അല്ലെങ്കില്‍ എയര്‍ബസ് എ 320 പോലെയുള്ള ചെറിയ വിമാനങ്ങള്‍ അവയുടെ പരമാവധി ടേക്ക് ഓഫ് ഭാരത്തിന് അടുത്തുള്ള ഭാരത്തില്‍ ലാന്‍ഡ് ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതിനാല്‍ ഇവയ്ക്ക് ജെറ്റിസണ്‍ സംവിധാനം ആവശ്യമില്ല. നിലവിലെ ഇന്ധനവില പരിഗണിക്കുമ്പോള്‍ ഇത്രയും ഇന്ധനം പുറത്തേക്ക് ഒഴിക്കികളയുന്നത് ഒരു മോശമായ കാര്യമായി തോന്നുമെങ്കിലും വ്യോമയാന രംഗത്ത് ഇത് വളരെ സുരക്ഷാ പ്രാധാന്യമുള്ള നടപടിയായി തുടരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ വിമാനത്തിന്റെ ഭാരം പെട്ടെന്ന് കുറയ്ക്കുന്നതിലൂടെ സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 25, 2024 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
എമര്‍ജന്‍സി ലാന്‍ഡിംഗ് സമയത്ത് വിമാനങ്ങള്‍ ആകാശത്തുവെച്ച് ഇന്ധനം ഒഴിവാക്കുന്നത് എങ്ങനെ?