കള്ളിനൻ വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക; ബ്രിട്ടീഷ് രാജകുടുംബം മടക്കി നൽകുമോ?

Last Updated:

530 കാരറ്റുള്ള ഈ വജ്രം 1905-ൽ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കണ്ടെത്തിയത്

ശനിയാഴ്ചയാണ് ബ്രിട്ടനിൽ ചാൾസ് മൂന്നാമന്റെ കിരീടധാരണം. കിരീടധാരണത്തിന് ചാൾസ് മൂന്നാമൻ രാജാവ് കൈയിൽ പിടിക്കുന്ന രാജകീയ ചെങ്കോലിൽ ആഫ്രിക്കയുടെ നക്ഷത്രം അല്ലെങ്കിൽ കള്ളിനൻ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്രമുണ്ട്. ഇത് തിരികെ നൽകണമെന്ന് ആവശ്യമുന്നയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
530 കാരറ്റുള്ള ഈ വജ്രം 1905-ൽ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കണ്ടെത്തിയത്. അന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന ദക്ഷിണാഫ്രിക്കയിലെ കൊളോണിയൽ സർക്കാർ അത് ബ്രിട്ടീഷ് രാജകുടുംബത്തിന് നൽകി. കൊളോണിയൽ കാലത്ത് കൊള്ളയടിക്കപ്പെട്ട കലാസൃഷ്ടികളും പുരാവസ്തുക്കളും തിരികെ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ പുരോഗമിക്കുന്നതിനിടയിൽ ദക്ഷിണാഫ്രിക്ക ഈ വജ്രം തിരികെ നല്കണമെന്നാണ് ആവശ്യപ്പെടുന്നത്.
“വജ്രം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി വരണം. അത് നമ്മുടെ അഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമായിരിക്കണം,” ജോഹന്നാസ്ബർഗിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ മൊതുസി കമാംഗ റോയിട്ടേഴ്‌സിനോട് പറഞ്ഞു
advertisement
കള്ളിനൻ ഡയമണ്ടിനെക്കുറിച്ച്
3,106 കാരറ്റുള്ള കള്ളിനൻ ഡയമണ്ടാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ അൺകട്ട് വജ്രം. ഖനന കമ്പനിയുടെ ലണ്ടൻ പ്രതിനിധിക്ക് ഒരു തനി പകർപ്പ് കല്ല് കപ്പലിൽ അയച്ചു. അതേസമയം യഥാർത്ഥ കല്ല് ഡിറ്റക്ടീവുകളുടെ നിരീക്ഷണത്തിൽ സാധാരണ പാഴ്സൽ പോസ്റ്റിൽ അയച്ചു. രണ്ടുപേരും സുരക്ഷിതമായി അത് എത്തിച്ചുവെന്ന് ഹിസ്റ്റോറിക് റോയൽ പാലസിന്റെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട ഈ കല്ല് ട്രാൻസ്വാൾ സർക്കാർ ഏറ്റെടുക്കുകയും എഡ്വേർഡ് ഏഴാമൻ രാജാവിന് നൽകുകയും ചെയ്തു. 1899 മുതൽ 1902 വരെ നീണ്ടുനിന്ന ദക്ഷിണാഫ്രിക്കൻ യുദ്ധങ്ങളെ (ആംഗ്ലോ-ബോയർ യുദ്ധങ്ങൾ എന്നും അറിയപ്പെടുന്നു) തുടർന്ന് ബ്രിട്ടനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സമാധാനപരമായ ബന്ധത്തിന്റെ പ്രതീകമായി ഈ സമ്മാനം മാറി.
advertisement
മുറിക്കാത്ത ഈ കൂറ്റൻ കല്ലിനെ ഒമ്പത് വലിയ കല്ലുകളും 96 ചെറിയ കഷണങ്ങളുമായി മുറിക്കുകയായിരുന്നു. ഏറ്റവും വലിയ ഒമ്പത് കല്ലുകൾ പൂർത്തിയാക്കാൻ മൂന്ന് പോളിഷർമാർ എട്ട് മാസത്തോളം 14 മണിക്കൂർ ജോലി ചെയ്തു. കള്ളിനൻ I, കള്ളിനൻ II എന്നീ പേരുകളാണ് ഏറ്റവും വലിയ രണ്ട് കല്ലുകൾക്ക് നൽകിയിരിക്കുന്നത്. ഒരു മനുഷ്യന്റെ മുഷ്ടിയോളം വലിപ്പമുള്ള കള്ളിനൻ വജ്രത്തിന്റെ ഒരു പകർപ്പ് കേപ്ടൗൺ ഡയമണ്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
advertisement
ആഭരണങ്ങൾ തിരികെ നൽകുന്നതിനെക്കുറിച്ച് ആഗോളതലത്തിൽ നടക്കുന്ന ചർച്ചകൾ
രാജാക്കന്മാരും രാജ്ഞിമാരും കാലങ്ങളായി ശേഖരിച്ച 100 ലധികം പുരാവസ്തുക്കളുടെയും 23,000 രത്നക്കല്ലുകളുടെയും ഒരു ശേഖരമാണ് ക്രൗൺ ആഭരണങ്ങൾ. കിരീടാഭരണങ്ങൾ “അമൂല്യമായതും കണക്കാക്കാനാവാത്ത സാംസ്കാരികവും ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യമുള്ളത്” എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. സെന്റ് എഡ്വേർഡ്സ് കിരീടം എല്ലാ കിരീടങ്ങളിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമാണ്. കിരീടധാരണ സമയത്ത് മാത്രമാണ് അത് ഉപയോഗിക്കുന്നത്. 1661-ൽ നിർമ്മിച്ച ഈ കിരീടത്തിന് ഏകദേശം 5 പൗണ്ട് ഭാരമുള്ള ഒരു സ്വർണ്ണ ചട്ടക്കൂടുണ്ട്. ക്രൗൺ ആഭരണങ്ങൾ രാജകീയ ശേഖരത്തിന്റെ ഭാഗമാണ്.
advertisement
കൊളോണിയൽ ഭരണകാലത്ത് ഏറ്റെടുത്ത ആഭരണങ്ങളിൽ ചിലത് അവയുടെ ഉറവിട രാജ്യങ്ങളിലേക്ക് തിരികെ നൽകുന്നതിനുള്ള ചർച്ചകൾ ഇപ്പോൾ നടന്ന് വരികയാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഖനനം ചെയ്ത ഏറ്റവും വലിയ 105 കാരറ്റ് കോഹിനൂർ വജ്രം തിരികെ കിട്ടണമെന്ന് ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ട്. 1813-ൽ സിഖ് മഹാരാജ രഞ്ജിത് സിംഗ് ഏറ്റെടുക്കുന്നതിന് മുമ്പ് പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ രാജവംശങ്ങളിലൂടെ കോഹിനൂർ കടന്നുപോയി. പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മഹാരാജ ദുലീപ് സിംഗ് 1849-ൽ ലാഹോർ ഉടമ്പടിയിൽ ഒപ്പുവച്ചു. ഉടമ്പടിയുടെ ഭാഗമായി വിക്ടോറിയ രാജ്ഞിക്ക് കോഹിനൂർ നൽകി. രാജ്ഞിയുടെ കിരീടത്തിലെ ഏറ്റവും വലിയ ആഭരണമാണ് കോഹിനൂർ രത്‌നം. അത് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നാണ്.
advertisement
ആഭരണങ്ങൾ യഥാർത്ഥത്തിൽ തിരികെ നൽകാനാകുമോ?
വജ്രം തിരികെ നൽകുന്നതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ആരും ഉത്ഭവ രാജ്യങ്ങളിലേക്ക് ആഭരണങ്ങൾ തിരികെ നൽകുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കള്ളിനൻ വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക; ബ്രിട്ടീഷ് രാജകുടുംബം മടക്കി നൽകുമോ?
Next Article
advertisement
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
  • ധനശ്രീ ചഹലുമായി വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസത്തിൽ തന്നെ വഞ്ചന കണ്ടെത്തിയതായി വെളിപ്പെടുത്തി.

  • ധനശ്രീയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുമ്പോഴായിരുന്നു.

  • വിവാഹമോചനത്തിന് ശേഷം ജീവനാംശം സംബന്ധിച്ച അഭ്യൂഹങ്ങൾ അസത്യമാണെന്ന് ധനശ്രീ വ്യക്തമാക്കി.

View All
advertisement