അഭിനേതാക്കൾ എല്ലാം കോമിക് കഥാപാത്രങ്ങൾ പോലെ; ചിത്രകഥാ രൂപത്തിൽ 'അറ്റ്' പുതിയ പോസ്റ്റർ

Last Updated:

മലയാളത്തിൽ ഇതാദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാരാ സിനിമ പുറത്തിറങ്ങുന്നത്

അറ്റ് മലയാളം ടെക്നോ ത്രില്ലർ സിനിമ
അറ്റ് മലയാളം ടെക്നോ ത്രില്ലർ സിനിമ
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അറ്റ്'. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് പുതുമുഖം ആകാശ് സെന്‍ നായകനാകുന്ന ഈ ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ ഷാജു ശ്രീധറും എത്തുന്നുണ്ട്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്തമായ ലുക്കിലുള്ള പോസ്റ്റർ പുറത്തിറക്കി.
ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ഇതാദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാരാ സിനിമ പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ ക്യാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ സിനിമയ്ക്കുണ്ട്.
കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍, വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങി ഒട്ടേറെപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
advertisement
ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും, സിനിമയുടെ പോസ്റ്ററും, ടീസറും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കോഡുകൾ ഉപയോഗിച്ച് പൂർണമായും എ.ഐ. (ആർട്ടിഫിഷൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് പോസ്റ്റർ ഉണ്ടാക്കി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സൈബർ സിസ്റ്റംസ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വതമാക്കിയപ്പോൾ, സാരീഗമാ മലയാളം മ്യൂസിക് റൈറ്റ്സും സ്വന്തമാക്കി.
ചിത്രത്തിൻ്റെ കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് ക്യാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം.
advertisement
ലൈൻ പ്രൊഡ്യൂസർ: ജയകൃഷ്ണൻ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: എൻ.എം. ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: എ.കെ. റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ. നായർ, സൗണ്ട് ഡിസൈനിംഗ്: ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്: ആനന്ദ് രാമചന്ദ്രൻ, കളറിസ്റ്റ്: സുജിത്ത് സദാശിവൻ, സ്റ്റുഡിയോ: ആക്ഷൻ ഫ്രെയിംസ് മീഡിയ, വി.എഫ്.എക്സ്.: ശരത് വിനു, ഐഡൻ്റ് ലാബ്സ്, എ.ഡി. ആർ എഞ്ചിനീയർ: അനന്തകൃഷ്ണൻ, അസ്സോ. എഡിറ്റർ: ജിബിൻ പൗലോസ് സജി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബോണി അസന്നാർ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: അനന്ദു എസ്. കുമാർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അഭിനേതാക്കൾ എല്ലാം കോമിക് കഥാപാത്രങ്ങൾ പോലെ; ചിത്രകഥാ രൂപത്തിൽ 'അറ്റ്' പുതിയ പോസ്റ്റർ
Next Article
advertisement
ഭീഷണിയും ശല്യവും; ആണ്‍സുഹൃത്തിനെ രണ്ട് യുവതികള്‍ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി
ഭീഷണിയും ശല്യവും; ആണ്‍സുഹൃത്തിനെ രണ്ട് യുവതികള്‍ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി
  • ചെന്നൈ പല്ലാവരത്ത് ഭീഷണിപ്പെടുത്തിയ ആൺസുഹൃത്തിനെ രണ്ട് യുവതികൾ കൂട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി

  • റീനയും രാത്ചിതയും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നു

  • യുവതികൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്നും ഭീഷണി കാരണം കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പോലീസ് പറഞ്ഞു

View All
advertisement