സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹർജി; 'ലിയോ' കണ്ട് സമ്മർദമുണ്ടായെന്ന് യുവാവ്
- Published by:Sarika KP
- news18-malayalam
Last Updated:
ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
തമിഴ് ചലച്ചിത്ര സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ മദ്രാസ് കോടതിയില്‍ ഹര്‍ജി. വിജയ്‍യെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ലിയോ കണ്ട പ്രക്ഷകരിൽ ഒരാളായ, മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നും ലിയിയോയിലൂടെ തെറ്റായ സന്ദേശമാണ് ലോകേഷ് സമൂഹത്തിന് നൽകുന്നതെന്നും ലിയോ കണ്ട് തനിക്ക് വലിയ സമ്മർദമാണ് അനുഭവപ്പെട്ടതെന്നും ഹര്‍ജിക്കാരൻ പറയുന്നു.
ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലിയോയിൽ കലാപം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അമിതവേഗതയിൽ വാഹനങ്ങളോടിക്കുന്ന രംഗങ്ങൾ തുടങ്ങിയവ ഉണ്ടെന്നും പല കുറ്റകൃത്യങ്ങളും പോലീസിന്റെ സഹായത്തോടെയാണ് ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.
ഇത്തരം ദൃശ്യങ്ങളിലൂടെ ലോകേഷ് കനകരാജ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സെൻസർ ബോർഡ് ഉദ്യോഗസ്ഥർ ഇത്തരം സിനിമകൾ ശരിയായി പരിശോധിക്കണമെന്നും സംവിധായകൻ ലോകേഷ് കനകരാജിനെ മനഃശാസ്ത്രപരിശോധനക്ക് വിധേയനാക്കണം എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
advertisement
സംവിധായകൻ ലോകേഷ് കനകരാജിനു പുറമേ, ലിയോ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെയും കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ലിയോ നിരോധിക്കണമെന്നും രാജാമുരുകൻ ഹർജിയിൽ പറഞ്ഞു. മധുരൈ ഹൈക്കോടതി ജസ്റ്റിസുമാരായ കൃഷ്ണകുമാറും വിജയകുമാറും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത്. ഹർജിക്കാരന്റെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കാൻ ജഡ്ജിമാർ ഉത്തരവിട്ടു.
ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തൃഷയായിരുന്നു ലിയോയിൽ വിജയ്‍യുടെ നായിക. 600 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 03, 2024 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹർജി; 'ലിയോ' കണ്ട് സമ്മർദമുണ്ടായെന്ന് യുവാവ്