ഒരാഴ്ച കൊണ്ട് 67 കേന്ദ്രങ്ങൾ കൂടി; മലയാള ചിത്രം 'എക്കോ'യ്ക്ക് കൂടുതൽ പ്രദർശനം

Last Updated:

കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്കു കുതിക്കുകയാണ്

എക്കോ
എക്കോ
മലയാള ചിത്രം 'എക്കോ' രണ്ടാം വാരത്തിലേക്ക്‌ കടക്കുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം 'എക്കോ' എല്ലാ രാജ്യങ്ങളിലും കൂടുതൽ തിയേറ്ററുകളിലേക്ക് രണ്ടാം വാരം എത്തുകയാണ്. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്കു കുതിക്കുകയാണ്. ജി.സി.സിയിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ 'എക്കോ' പ്രദർശിപ്പിക്കും. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് 'എക്കോ' എത്തുകയാണ് എന്ന് അണിയറപ്രവർത്തകർ.
ഒരു മലയാള ചിത്രം എന്നതിലുപരി ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഭാഷക്കതീതമായി ഒരു ഇന്റർനാഷണൽ ചിത്രമായി എക്കോയെ അംഗീകരിക്കുകയാണ്. ആദ്യവാരം റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് എക്കോക്ക് ലഭിക്കുന്നത്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ സിനിമയാണ് എക്കോ.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
advertisement
മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് പിന്നിലുണ്ട്.
എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം.ബി., സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Malayalam film 'Eko' is entering its second week. As per the demand of the audience, 'Eko' is reaching more theatres in all countries for the second week. The film, which started its screening in 182 centres in Kerala, is jumping to 249 screens in its second week
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരാഴ്ച കൊണ്ട് 67 കേന്ദ്രങ്ങൾ കൂടി; മലയാള ചിത്രം 'എക്കോ'യ്ക്ക് കൂടുതൽ പ്രദർശനം
Next Article
advertisement
'NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു'; സമസ്ത നേതാവ് നാസർ കൂടത്തായി
'NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു'; സമസ്ത നേതാവ് നാസർ കൂടത്തായി
  • എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ലെന്ന് നാസർ ഫൈസി ഖേദം പ്രകടിപ്പിച്ചു

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും, മത ഐക്യത്തിന് എതിരാവരുതെന്നും അദ്ദേഹം വ്യക്തമാക്കി

  • സജി ചെറിയാൻ്റെ തിരുത്ത് പ്രോത്സാഹിപ്പിക്കുന്നതായും ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും നാസർ ഫൈസി.

View All
advertisement