Aamir Khan | അടുത്ത വർഷത്തേക്ക് മൂന്നു നാല് ചിത്രങ്ങൾ വരും; നിർമാതാവിന്റെ റോളിനെക്കുറിച്ച് ആമിർ ഖാൻ

Last Updated:

ന്യൂഡൽഹിയിൽ നടന്ന അജണ്ട ആജ് തക്കിന്റെ ഒരു സെഷനിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആമിർ

ആമിർ ഖാൻ
ആമിർ ഖാൻ
അഭിനയം ഏറ്റവും ആസ്വദിക്കുന്നുണ്ടെങ്കിലും എല്ലാ സിനിമകളുടെയും ഭാഗമാകാൻ കഴിയില്ലെന്നും അതുകൊണ്ടാണ് അത്തരം പ്രോജക്ടുകളിൽ നിർമ്മാതാവിന്റെ വേഷം ഏറ്റെടുക്കുന്നതെന്നും നടൻ ആമിർ ഖാൻ (Aamir Khan). ന്യൂഡൽഹിയിൽ നടന്ന അജണ്ട ആജ് തക്കിന്റെ ഒരു സെഷനിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആമിർ. അവിടെ എന്തുകൊണ്ടാണ് അദ്ദേഹം പ്രധാന വേഷങ്ങളിൽ നിന്ന് പിന്മാറി അതിഥി വേഷങ്ങളിൽ അല്ലെങ്കിൽ നിർമ്മാതാവായി പ്രോജക്ടുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ചോദ്യമുണ്ടായി.
“അഭിനയം എനിക്ക് കൂടുതൽ ഇഷ്ടമാണെങ്കിലും, എനിക്ക് സ്വന്തമായി എല്ലാ സിനിമകളും ചെയ്യാൻ കഴിയില്ല,” ആമിർ ഖാൻ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ബാനർ നടത്തുന്ന 60 കാരനായ നടൻ പറഞ്ഞു.
2007-ൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ തുടർച്ചയായ 'സീതാരേ സമീൻ പർ' എന്ന ചിത്രത്തിലാണ് ആമിർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
കുറച്ച് തിരക്കഥകൾ വായിച്ചിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട കുറച്ച് കഥകളുണ്ടെന്നും നടൻ പറഞ്ഞു. "ഈ വർഷം ഒരു സിനിമ പുറത്തിറങ്ങി, അടുത്ത സിനിമ ഏതാണെന്ന് തീരുമാനിക്കാൻ ഒരു നടൻ എന്ന നിലയിൽ ഞാൻ കഥകൾ കേൾക്കുകയാണ്. ചില കഥകൾ നല്ലതാണ്," അദ്ദേഹം പറഞ്ഞു.
advertisement
3 ഇഡിയറ്റ്സ് നടൻ താൻ സജീവമായി സിനിമകൾ നിർമ്മിക്കുന്നുണ്ടെന്നും അടുത്ത വർഷം 3-4 ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നും പറഞ്ഞു. ഈ പ്രോജക്ടുകളിൽ, 'ഏക് ദിൻ' എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രത്തിൽ തന്റെ മകൻ ജുനൈദ് നായകനാകുമെന്നും തെന്നിന്ത്യൻ നടി സായ് പല്ലവിക്കൊപ്പം അഭിനയിക്കുമെന്നും നടൻ പറഞ്ഞു.
വീർ ദാസ്, മോന സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഹാപ്പി പട്ടേൽ', രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത് സണ്ണി ഡിയോൾ സംവിധാനം ചെയ്യുന്ന 'ലാഹോർ 1947' എന്നിവയും അദ്ദേഹം പിന്തുണയ്ക്കുന്ന ചിത്രങ്ങളാണ്.
advertisement
"ഞാൻ ഈ ചിത്രങ്ങൾ നിർമ്മിച്ച്‌ അടുത്ത വർഷം റിലീസ് ചെയ്യും. 'ഹാപ്പി പട്ടേൽ' ജനുവരിയിൽ റിലീസ് ചെയ്യും,. തുടർന്ന് അടുത്ത 3-4 മാസത്തിനുള്ളിൽ മറ്റ് സിനിമകളും റിലീസ് ചെയ്യും... 'ലാൽ സിംഗ് ഛദ്ദ'യിൽ എന്റെ അമ്മയുടെ വേഷം ചെയ്ത മോണ സിംഗിന്റെ അച്ഛന്റെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Actor Aamir Khan says that although he enjoys acting the most, he cannot be a part of every film, which is why he takes on the role of producer in such projects. Aamir was speaking at a session of Agenda Aaj Tak in New Delhi. There, he was asked why he decided to step away from lead roles and take up projects in guest roles or as a producer
മലയാളം വാർത്തകൾ/ വാർത്ത/Film/
Aamir Khan | അടുത്ത വർഷത്തേക്ക് മൂന്നു നാല് ചിത്രങ്ങൾ വരും; നിർമാതാവിന്റെ റോളിനെക്കുറിച്ച് ആമിർ ഖാൻ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നിൽ ഒരു 'ലീഗൽ ബ്രെയിൻ': സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നിൽ ഒരു 'ലീഗൽ ബ്രെയിൻ': സണ്ണി ജോസഫ്
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ ലഭിച്ച പരാതി ആസൂത്രിതമാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു.

  • പരാതിക്ക് പിന്നിൽ ഒരു 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും, അത് തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതെന്നും പറഞ്ഞു.

  • യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയിലാണെന്നും, സർക്കാരിനെതിരെ ജനവിധി ഉണ്ടാകുമെന്നും സണ്ണി ജോസഫ്.

View All
advertisement