'#അവള്‍ക്കൊപ്പംമാത്രം; തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല': ആഷിഖ് അബു

Last Updated:

നടി രേവതിയും റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങളായ സിദ്ദിഖും നടി ഭാമയും കൂറുമാറിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇരയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത് എത്തി. നടി രേവതിയും റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്.
തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് കുറിച്ചു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
"തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.
നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം." - ആഷിഖ് കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'#അവള്‍ക്കൊപ്പംമാത്രം; തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല': ആഷിഖ് അബു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement