ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവ് പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു

Last Updated:

കഴിഞ്ഞ കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു

ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവും പ്രശസ്ത ജ്യോതിഷിയുമായ പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ആയുഷ്മാൻ ഖുറാന, അപാർശക്തി ഖുറാന എന്നിവരാണ് മക്കൾ. കലയിലും സംഗീതതത്തിലുമുള്ള താത്പര്യം പിതാവിൽ നിന്നാണ് തങ്ങൾക്ക് ലഭിച്ചതെന്ന് മുമ്പൊരിക്കൽ ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു.
Also Read- വ്യാപാരികൾ തടഞ്ഞു; കട്ടപ്പനയിൽ ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി
സംഗീതം, കവിത, സിനിമ, ചിത്രരചന തുടങ്ങിയവയോടെല്ലാമുള്ള താത്പര്യം അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. നിയമത്തിൽ ബിരുദം നേടിയെങ്കിലും ജ്യോതിഷാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ താത്പര്യം. തന്റെ പേരിൽ ‘N’, ‘R’ എന്നീ അക്ഷരങ്ങൾ രണ്ടെണ്ണമാക്കിയത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്നും ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു.
advertisement
തന്റെ സുഹൃത്തും വഴികാട്ടിയും തത്വചിന്തകനുമെല്ലാം അച്ഛനാണെന്നായിരുന്നു ആയുഷ്മാൻ വിശേഷിപ്പിച്ചത്. ജ്യോതിഷാസ്ത്രത്തിൽ വിശ്വസിക്കുമ്പോൽ തന്നെ, സ്വന്തം പരിശ്രമത്തിലൂടെ വിധി രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ടെന്നും നല്ല കർമത്തിന് ഏതൊരു ജ്യോത്സ്യനെയും മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പഠിപ്പിച്ചു. – ആയുഷ്മാൻ ഖുറാനയുടെ വാക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവ് പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement