ബോളിവുഡിന്റെ 'ഹീ-മാൻ' എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചതായി റിപ്പോർട്ട് ; ഇല്ലെന്ന് മകളുടെ ട്വീറ്റ് 

Last Updated:

1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

News18
News18
മുംബൈ: ബോളിവുഡിന്റെ 'ഹീ-മാൻ' എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചതായി വന്ന വാർത്തകൾ തള്ളി മകൾ ഇഷാ ഡിയോൾ. അച്ഛൻ സുഖം പ്രാപിക്കുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തിങ്കളാഴ്ചയാണ് ശ്വാസതടസ്സം കാരണം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് നിലവിൽ വെന്റിലേറ്റർ സഹായത്തിൽ തുടരുകയാണ്.












View this post on Instagram























A post shared by ESHA DEOL (@imeshadeol)



advertisement
ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഗോവിന്ദ, അമീഷ പട്ടേൽ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു ധർമേന്ദ്ര. 1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡും സ്വന്തമാക്കി.
advertisement
1935 ഡിസംബർ 8-ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തിലാണ് ധർമേന്ദ്ര ജനിച്ചത്. 1966-ൽ മീന കുമാരിയോടൊപ്പം അഭിനയിച്ച 'ഫൂൽ ഔർ പത്തർ' എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ഈ സിനിമയുടെ വിജയം ധർമേന്ദ്രയെ താരപദവിയിലേക്ക് ഉയർത്തി. 'ഷോലെ', 'രാജാ ജാനി', 'സീത ഔർ ഗീത', 'കഹാനി കിസ്മത് കി', 'യാദോം കി ബാരാത്ത്', 'ചരസ്', 'ആസാദ്', 'ദില്ലഗി' തുടങ്ങിയ ഐക്കോണിക് ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹത്തിന്റെ അഭിനയപാടവം വിളിച്ചോതുന്നതാണ്.
ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷത്തിലെത്തിയ 2024-ൽ പുറത്തിറങ്ങിയ 'തേരീ ബാത്തോം മേ ഐസാ ഉൾഝാ ജിയാ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന 'ഇക്കീസ്' ആണ് ധർമേന്ദ്രയുടെ അവസാനമായി പുറത്തിറങ്ങാനുള്ള ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, ജയ്ദീപ് അഹ്ലാവത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡിന്റെ 'ഹീ-മാൻ' എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചതായി റിപ്പോർട്ട് ; ഇല്ലെന്ന് മകളുടെ ട്വീറ്റ് 
Next Article
advertisement
Love Horoscope Nov 11 | വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം മിക്ക രാശിക്കാർക്കും പോസിറ്റീവാണ്

  • മേടം, ഇടവം, കന്നി, ധനു, കുംഭം രാശിക്കാർക്ക് പുതിയ തുടക്കങ്ങൾ

  • മീനം രാശിക്കാർക്ക് തെറ്റുകൾ ക്ഷമിക്കാനും രോഗശാന്തി

View All
advertisement