'ഇജ്ജാതി വൈറസുകൾ എല്ലാ ജാതിയിലുമുണ്ട്'; 'മിന്നൽ മുരളി' സെറ്റ് പൊളിച്ചതിനെതിരെ ജോയ് മാത്യു

കേരളീയർ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ‌ബാധിതർക്ക് സർക്കാർ അടിയന്തിര ചികിത്സ നൽകണമെന്നും ജോയ് മാത്യു

News18 Malayalam | news18-malayalam
Updated: May 25, 2020, 11:38 PM IST
'ഇജ്ജാതി വൈറസുകൾ എല്ലാ ജാതിയിലുമുണ്ട്'; 'മിന്നൽ മുരളി' സെറ്റ് പൊളിച്ചതിനെതിരെ ജോയ് മാത്യു
ജോയ് മാത്യു
  • Share this:
മിന്നൽ മുരളി സിനിമയുടെ ഷൂട്ടിംഗ് സെറ്റ് തർത്തതിനെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരത സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയുംപറയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]

"ഓരോ പഞ്ചായത്തിലും കോർപ്പറേഷനിലും വിനോദ നികുതിയിനത്തിൽ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വർഗ്ഗീയ വൈറസുകൾ പോലും വയർ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് ."- ജോയ് മാത്യു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ഒരു സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരത സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയുംപറയില്ല. വെള്ളപ്പൊക്കങ്ങളും കൊറോണയും കൊണ്ട്പൊറുതിമുട്ടുന്ന ഒരു കാലത്താണ് വർഗ്ഗീയ വിഷം വമിക്കുന്ന വൈറസുകൾ പുഴയിൽ നിന്നും കരയ്ക്ക് കയറുകയത്രേ! ഇജ്‌ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്.
ബുദ്ധികുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന് !
ഓരോ പഞ്ചായത്തിലും കോർപ്പറേഷനിലും വിനോദ നികുതിയിനത്തിൽ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വർഗ്ഗീയ വൈറസുകൾ പോലും വയർ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് .
ഇപ്പോൾ നമ്മൾ കേരളീയർ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ‌ബാധിതർക്ക് ഗവർമെന്റ് അടിയന്തിര ചികിത്സനൽകേണ്ടതാണ് .
ഇപ്പോഴാണെങ്കിൽ കൊറോണ ബാധിക്കുന്നവർക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവർക്ക് നൽകാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാൽ എന്റെ കയ്യോ തലയോ വെട്ടുമോ ?

First published: May 25, 2020, 11:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading