'വോട്ട് നൽകുന്നത് അവരുടെ ഇഷ്ടം' SDPI വോട്ട് വേണ്ടെന്ന് പറയാതെ എം എ ബേബി
- Published by:Rajesh V
- news18-malayalam
Last Updated:
വലിയ സ്വാധീന ശക്തിയുളള പാർട്ടിയല്ല വെൽഫയർ പാർട്ടി എന്ന് പറഞ്ഞ ബേബി, ജമാഅത്തെ ഇസ്ലാമി സിദ്ധാന്തം അപകടകരമാണെന്നും മതരാഷ്ട്ര വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു
കോഴിക്കോട്: എസ് ഡി പി ഐയുടെ വോട്ട് വേണ്ടെന്ന് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഒരോരുത്തർ അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വോട്ട് നൽകുന്നത്. നേമത്ത് ബി ജെ പി ജയിക്കരുതെന്ന് അരൊക്കെ ആഗ്രഹിക്കുന്നുണ്ടോ ?, ആ ശ്രമങ്ങൾ ഒക്കെ സ്വാഗതാർഹമെന്നും എം എ ബേബി പറഞ്ഞു.
എസ് ഡി പി ഐ അവരുടെ പ്രവർത്തന ശൈലി മാറ്റണമെന്നും എം എ ബേബി പറഞ്ഞു. ആർ എസ് എസിൻ്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതാന്ന് എസ് ഡി പി ഐയുടെ പ്രവർത്തനം. സി പി എം - എസ് ഡി പി ഐയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ സ്വാധീന ശക്തിയുളള പാർട്ടിയല്ല വെൽഫയർ പാർട്ടി എന്ന് പറഞ്ഞ ബേബി, ജമാഅത്തെ ഇസ്ലാമി സിദ്ധാന്തം അപകടകരമാണെന്നും മതരാഷ്ട്ര വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
advertisement
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്ക് എസ് ഡി പി ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് തങ്ങൾ പിന്തുണച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് തങ്ങൾ പിന്തുണച്ചതെന്നും എന്നാൽ നേമത്തിന്റെ കാര്യത്തിൽ വി ശിവൻകുട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും ലത്തീഫ് പറഞ്ഞു. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നു.
advertisement
അതേസമയം,ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. "ഒരു ജനാധിപത്യ സംവിധാനത്തിൽ വോട്ട് വേർതിരിച്ച് ചോദിക്കാനാകില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിക്കുന്നത്. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങും, വേണ്ടെന്ന് പറയില്ല," ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Summary: Senior CPM leader and Politburo member MA Baby has addressed the controversy surrounding SDPI’s (Social Democratic Party of India) support in the upcoming elections. Speaking in Kozhikode, Baby refrained from explicitly rejecting SDPI votes, stating that voting is an individual's choice. MA Baby noted that anyone who wishes to prevent a BJP victory (citing the Nemom constituency as an example) is welcome to make that effort. However, he clarified that the CPM has not held any formal discussions with the SDPI.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 30, 2026 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വോട്ട് നൽകുന്നത് അവരുടെ ഇഷ്ടം' SDPI വോട്ട് വേണ്ടെന്ന് പറയാതെ എം എ ബേബി









