Mohanlal | മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
- Published by:meera_57
- news18-malayalam
Last Updated:
മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് കേരളത്തിൽ നിന്നും പുരസ്കാരം നേടിയ മറ്റൊരു ചലച്ചിത്ര പ്രതിഭ. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണ് ഇതിനു മുൻപ് പുരസ്‌കാരത്തിന് അർഹനായത്. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.
On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that Shri. Mohanlal will be conferred the prestigious Dadasaheb Phalke Award 2023.
Mohanlal’s remarkable cinematic journey inspires generations! 🌟
The… pic.twitter.com/n1L9t5WQuP
— Ministry of Information and Broadcasting (@MIB_India) September 20, 2025
advertisement
"മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ കഴിവ്, വൈദഗ്ദ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ്ണ നിലവാരം സ്ഥാപിച്ചു. 2025 സെപ്റ്റംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും," അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
advertisement
പതിനേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ആദരിക്കപ്പെട്ട നടി ദേവിക റാണിയാണ് ചരിത്രത്തിലാദ്യമായി അവാർഡ് നേടിയത്. 2024 വരെ 54 പേര് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയിട്ടുള്ളത്. അവരിൽ, നടന്മാരായ പൃഥ്വിരാജ് കപൂർ (1971), വിനോദ് ഖന്ന (2017) എന്നിവർ മാത്രമാണ് മരണാനന്തരം അവാർഡ് നേടിയത്.
Summary: Actor Mohanlal wins the most prestigious Dadasaheb Phalke Award, the second Malayali and first Malayalam actor to bring home the honour
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2025 6:24 PM IST