Khalifa|2026 പൊന്നോണത്തിന് ഗോൾഡ് സ്മഗ്ലർ ആമിർ അലി എത്തും; പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ‘ഖലീഫ’ ടീസർ

Last Updated:

ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

News18
News18
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച്, വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ'യുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തിറങ്ങി. 'ദി ബ്ലഡ് ലൈൻ' (The Blood Line) എന്ന ടൈറ്റിലിലാണ് ആകാംക്ഷയുണർത്തുന്ന പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംപ്‌സ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനും സിനിമയുടെ പേരിന് മുകളിലായി കാണുന്ന 'ദ റൂളർ' എന്ന വാക്കും ഇത് ഒരു പ്രതികാര കഥയായിരിക്കുമെന്ന സൂചന നൽകുന്നു.
advertisement
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഖലീഫ നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ സഹനിർമ്മാതാവാണ്. പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
Khalifa|2026 പൊന്നോണത്തിന് ഗോൾഡ് സ്മഗ്ലർ ആമിർ അലി എത്തും; പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ‘ഖലീഫ’ ടീസർ
Next Article
advertisement
Nenmara Murder| നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
  • നെന്മാറ സജിത വധക്കേസിൽ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍.

  • 2019 ഓഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊന്ന കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

  • സജിതയുടെ ഭർത്താവിനെയും അമ്മയെയും 2025 ജനുവരിയിൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്.

View All
advertisement