മാധവൻ വീണ്ടും വെള്ളിത്തിരയിൽ ശാസ്ത്രജ്ഞനാകും; ജി ഡി നായിഡുവിന്റെ ബയോപിക് ആരംഭിച്ചു

Last Updated:

സംവിധായകൻ കൃഷ്ണകുമാർ രാമകുമാർ ഒരുക്കുന്ന ജി.ഡി. നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

News18
News18
എഡിസൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവായ ജി.ഡി നായിഡു ( ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു ) വിന്റെ ജീവിത കഥയെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. തമിഴിൽ നിർമിക്കുന്ന ഈ പീരീഡ് ചിത്രത്തിൽ ആർ മാധവൻ ആണ് ടൈറ്റിൽ കഥാപത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഇന്ത്യ ഷെഡ്യൂളിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
ചിത്രത്തിൻറെ പോസ്റ്റർ കഴിഞ്ഞ ദിവസം മാധവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. 'നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം' എന്ന അടിക്കുറിപ്പോടെയാണ്‌ താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിൽ ജയരാമൻ, യോഗി ബാബു, പ്രിയാമണി എന്നിവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വര്ഗീസ് മൂലൻസ് പിക്ചറര്ഴ്സിന്റെ ബാനറിൽ മലയാളികളായ വർഗീസ് മൂലനും മകൻ വിജയ് മൂലനുമാണ് ചിത്രം നിർമ്മിക്കുന്നത് .2022-ൽ പുറത്തിറങ്ങിയ 'റോക്കട്രി: ദി നമ്പി ഇഫ്ഫെക്ട്' ആണ് മാധവൻ അഭിനയിക്കുന്ന ആദ്യ ബയോപിക്. ഈ ചിത്രത്തിന്റെ സംവിധാനവും മാധവൻ തന്നെയാണ് നിർവഹിച്ചത്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫ്ഫെക്ട്' .
advertisement














View this post on Instagram
























A post shared by R. Madhavan (@actormaddy)



advertisement
1893 മാർച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ൽ യുണൈറ്റഡ് മോട്ടോർ സർവീസ് സ്ഥാപിച്ചു. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൈദ്യുത മോട്ടോർ യുഎംഎസ് കമ്പനിയിൽ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മാധവൻ വീണ്ടും വെള്ളിത്തിരയിൽ ശാസ്ത്രജ്ഞനാകും; ജി ഡി നായിഡുവിന്റെ ബയോപിക് ആരംഭിച്ചു
Next Article
advertisement
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
  • പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷത്തിനുശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി, ചരിത്രം പുതുക്കി.

  • എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് സിപിഎം വിമത പിന്തുണ നൽകി, അധികാരം പിടിച്ചെടുത്തു.

  • പഞ്ചായത്തിൽ എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് 8 സീറ്റും, യുഡിഎഫിന് 7, ബിജെപിക്ക് 2 സീറ്റും ലഭിച്ചു.

View All
advertisement