Jishnu Raghavan | ജിഷ്ണുവിന്റെ ഓർമയ്ക്കായി വീട്ടിലൊന്നും സൂക്ഷിക്കാതെ നടൻ രാഘവൻ; മകനെക്കുറിച്ച് നടൻ

Last Updated:

നായകനായും വില്ലനായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ജിഷ്ണുവിനെ കാൻസർ അപഹരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം കേവലം 35 വയസ്സ് മാത്രം

നടൻ രാഘവനും മകൻ ജിഷ്ണുവും
നടൻ രാഘവനും മകൻ ജിഷ്ണുവും
2016ൽ മലയാള സിനിമയെ ഞെട്ടലോടുകൂടിയ ദുഃഖത്തിലാക്കിയ വിയോഗമായിരുന്നു നടൻ ജിഷ്ണു രാഘവന്റേത് (Jishnu Raghavan). 'നമ്മൾ' എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും, നായകനായും വില്ലനായും നിരവധി ചിത്രങ്ങളിൽ തിളങ്ങുകയും ചെയ്ത ജിഷ്ണുവിനെ കാൻസർ അപഹരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം കേവലം 35 വയസ്സ് മാത്രം.
ജിഷ്ണുവിന്റെ മരണം മലയാളികളുടെ ഹൃദയങ്ങളിൽ ഒരു ദാരുണ സംഭവമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കെതിരായ തന്റെ ഭാഗം ആരും കേട്ടില്ലെന്ന് ജിഷ്ണുവിന്റെ പിതാവ് നടൻ രാഘവൻ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കൃത്രിമമായി ഭക്ഷണം ഉള്ളിലെടുക്കുന്ന രീതിയെ ആശ്രയിക്കേണ്ടി വരികയും, ജിഷ്ണുവിന്റെ മുഴുവൻ തൊണ്ടയും നീക്കേണ്ടിവരികയും ചെയ്ത തീരുമാനം എല്ലാം മാറ്റിമറിച്ചുവെന്ന് രാഘവൻ. കീമോതെറാപ്പിയും റേഡിയേഷനും കൊണ്ട് ജിഷ്ണുവിനെ സുഖപ്പെടുത്താമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും അദ്ദേഹം സ്വീകരിച്ച തീരുമാനത്തിൽ വികാരഭരിതനായ പിതാവ് ഖേദം പ്രകടിപ്പിച്ചു.
advertisement
രോഗനിർണ്ണയത്തെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ കുടുംബം ഞെട്ടലിലായിരുന്നു. പക്ഷേ ചികിത്സയിലുടനീളം പ്രതീക്ഷയോടെ തുടർന്നുവെന്ന് രാഘവൻ വിശദീകരിച്ചു. ശസ്ത്രക്രിയ കൂടാതെയുള്ള സമീപനമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ ബാഹ്യ സ്വാധീനവും വ്യക്തിപരമായ തീരുമാനങ്ങളും കാരണം ജിഷ്ണു ബംഗളുരുവിൽ ശസ്ത്രക്രിയ തെരഞ്ഞെടുത്തു.
“നിർദേശിക്കപ്പെട്ട പാതയിൽ അവൻ ഉറച്ചുനിന്നില്ല,” രാഘവൻ പറഞ്ഞു. “മകനും മകന്റെ ഭാര്യയും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഞങ്ങൾ അതിനെതിരായിരുന്നു."
അതായിരുന്നു അവരുടെ തീരുമാനം. എല്ലാം അവിടെ അവസാനിച്ചു. ആ വേദനയിലൂടെ ഞങ്ങൾ കടന്നുപോയി. ” കഠിനമായ ശസ്ത്രക്രിയ അനാവശ്യ കഷ്ടപ്പാടുകളിലേക്ക് നയിച്ചതായി രാഘവൻ. “കഴുത്ത് മുറിച്ചുകൊണ്ട് ജീവിതം തുടരുന്നത് എന്തിനാണ്? മരണം വിധിക്കപ്പെട്ടിരുന്നുവെങ്കിൽ, എന്തിനാണ് അത്തരം വേദന അടിച്ചേൽപ്പിക്കുന്നത്?”
advertisement
മകന്റെ ഓർമ്മകൾ മടക്കിക്കൊണ്ടുവരുന്ന എന്തും, ഫോട്ടോകൾ പോലും, താനും ഭാര്യയും വീട്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ദുഃഖിതനായ പിതാവ് പങ്കുവെച്ചു. “ഞങ്ങൾ മനഃപൂർവ്വം ഓർമ്മിക്കേണ്ടെന്ന് തീരുമാനിച്ചു,” രാഘവൻ പറഞ്ഞു. ആ ചിന്താഗതി തങ്ങളെ ജീവിക്കാനനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഷ്ണുവിന്റെ ശേഷിച്ച ആയുസ്സ് തനിക്ക് നൽകി എന്ന് വിശ്വസിക്കുന്നുവെന്നും ആ വിശ്വാസം തന്നെ മുന്നോട്ട് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Summary: Actor Jishnu's death remains a tragic event in the hearts of Malayalis. Jishnu's father, actor Raghavan, revealed in an interview with Kaumudi that no one listened to his side against his son undergoing surgery
മലയാളം വാർത്തകൾ/ വാർത്ത/Film/
Jishnu Raghavan | ജിഷ്ണുവിന്റെ ഓർമയ്ക്കായി വീട്ടിലൊന്നും സൂക്ഷിക്കാതെ നടൻ രാഘവൻ; മകനെക്കുറിച്ച് നടൻ
Next Article
advertisement
പോലീസിന് നേരെ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി അടക്കം 2 പേർക്ക് 20 വർഷം തടവ്
പോലീസിന് നേരെ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി അടക്കം 2 പേർക്ക് 20 വർഷം തടവ്
  • പയ്യന്നൂരിൽ പോലീസിന് നേരെ ബോംബേറിനുള്ള കേസിൽ പ്രതികൾക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.

  • എൽഡിഎഫ് സ്ഥാനാർത്ഥി വി കെ നിഷാദിനും ടിസിവി നന്ദകുമാറിനും 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.

  • 2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്‌ഐയുടെ വാഹനത്തിന് നേരെ ബോംബേറിനാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്.

View All
advertisement