ഇപ്പോൾ വിജയ് യുടെ മുഖത്തടിക്കാൻ തോന്നുന്നുവെന്ന് നടൻ രഞ്ജിത്ത്
- Published by:ASHLI
- news18-malayalam
Last Updated:
കോയമ്പത്തൂരിൽവെച്ച് മോദിയെ കണ്ടപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു
ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളെ വിമർശിച്ച് തമിഴ് നടൻ രഞ്ജിത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന് നടന്റെ മുഖത്തടിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിനായക ചതുർത്ഥി ആഘോഷ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ൽ കോയമ്പത്തൂരിൽവെച്ച് മോദിയെ കണ്ടപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു. മുഖ്യമന്ത്രിയെ 'അങ്കിൾ' എന്നും പ്രധാനമന്ത്രിയെ 'മിസ്റ്റർ' എന്നും വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ മര്യാദയെയും രഞ്ജിത്ത് ചോദ്യം ചെയ്തു. മോദി മുസ്ലീം ജനതയെ വഞ്ചിച്ചുവെന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമകളായ രാജമാണിക്യം, ചന്ദ്രോത്സവം എന്നിവയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് രഞ്ജിത്ത്. തമിഴ് സിനിമകളിൽ കൂടുതൽ സജീവമായ അദ്ദേഹം, തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയാണ് ശക്തമായ വിമർശനം ഉന്നയിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 31, 2025 10:29 AM IST