'ആദിപുരുഷിലെ ആ വേഷം ചെയ്തതിന് മകൻ തൈമുറിനോട് മാപ്പുപറഞ്ഞു'; സെയ്ഫ് അലി ഖാൻ
- Published by:Sarika N
- news18-malayalam
Last Updated:
ആദിപുരുഷിൽ രാവണനെ അടിസ്ഥാനമാക്കിയുള്ള ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്
രാമായണകഥ അടിസ്ഥാനമാക്കി നടൻ പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. 2023 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ എത്തിയത് സെയ്ഫ് അലി ഖാനാണ്. ആദിപുരുഷിൽ രാവണനെ അടിസ്ഥാനമാക്കിയുള്ള ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം മോശം പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചതിന് മകനായ തൈമുറിനോട് മാപ്പു ചോദിച്ചെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു.
നടന്റെ പുതിയ ചിത്രമായ ജുവൽ തീഫിന്റെ പ്രമോഷന്റെ ഭാഗമായി ജയ്ദീപ് അഹ്ലാവത്തുമായി സംസാരിക്കുന്നതിനിടെയാണ് മകൻ തൈമുറിനെ ആദിപുരുഷ് കാണിച്ചതിനെക്കുറിച്ച് നടൻ പറഞ്ഞത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ കാണുന്നതിനിടയിൽ തൈമുർ തന്നെ ഒരു പ്രത്യേക രീതിയിൽ നോക്കിയെന്ന് നടൻ പരാമർശിച്ചിരുന്നു. എന്നാൽ സെയ്‌ഫിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മകന് തൈമുറിന്റെ നോട്ടം സിനിമ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണെന്ന രീതിയിൽ പ്രതികരണങ്ങൾ വന്നു .
ഇപ്പോഴിതാ, തന്റെ വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സെയ്ഫ്. 'സിനിമയിൽ ഞാൻ മുരളുകയും കാണുന്നവരെയെല്ലാം അടിച്ചു തകർക്കുകയുമായിരുന്നു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവൻ പറഞ്ഞു. ഞാൻ എൻ്റെ എല്ലാ സിനിമകൾക്കൊപ്പവും നിൽക്കുന്നു, ഈ സിനിമയ്ക്കൊപ്പവും.'-സെയ്ഫ് അലി ഖാൻ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 05, 2025 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആദിപുരുഷിലെ ആ വേഷം ചെയ്തതിന് മകൻ തൈമുറിനോട് മാപ്പുപറഞ്ഞു'; സെയ്ഫ് അലി ഖാൻ