'അതിജീവിതയ്ക്ക് നീതി ലഭിക്കണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം': ടൊവിനോ തോമസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യമാണെന്ന് ടൊവിനോ തോമസ്
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് കേസ് ഫയലോ കൃത്യം നടന്ന കാര്യങ്ങളോ അറിയില്ല. എങ്കിലും, ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്ന് ടൊവിനോ പറഞ്ഞു.
വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവിനോ. ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡിലാണ് ടൊവിനോ തോമസിന് വോട്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
December 11, 2025 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അതിജീവിതയ്ക്ക് നീതി ലഭിക്കണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം': ടൊവിനോ തോമസ്









