advertisement

Jana Nayagan: കടൈസി ആട്ടം വെറിത്തനമാകും; റിലീസ് പ്രഖ്യാപിച്ച് ദളപതി ചിത്രം 'ജനനായകന്‍'

Last Updated:

2026-ൽ പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

News18
News18
നടൻ വിജയ് നായകനാകുന്ന ജനനായകന്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026-ൽ പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2026 ജനുവരി 9 ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് നടൻ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. എച്ച് വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.














View this post on Instagram
























A post shared by Vijay (@actorvijay)



advertisement
തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുമായി സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വലിയ ഹൈപ്പോടെയാണ് സിനിമയെത്തുന്നത്. വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി എന്നിവരെത്തുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Jana Nayagan: കടൈസി ആട്ടം വെറിത്തനമാകും; റിലീസ് പ്രഖ്യാപിച്ച് ദളപതി ചിത്രം 'ജനനായകന്‍'
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement