ഷൂട്ടിംഗ് വൈകാൻ പ്രധാന കാരണം നടീനടന്മാർ അവരുടെ സൗകര്യത്തിനനുസരിച്ച് വരുന്നത്: ബി. ഉണ്ണികൃഷ്ണൻ
- Published by:meera_57
- news18-malayalam
Last Updated:
ഷൂട്ടിംഗ് ദിനങ്ങളും ബജറ്റും ഉയരുന്ന സാഹചര്യത്തിൽ, നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺഡ്രോളറും ചേർന്നുള്ള ത്രികക്ഷി കരാർ ആവശ്യം ഉന്നയിച്ച് നിർമാതാക്കൾ
സിനിമാ സെറ്റുകളിൽ ഷൂട്ടിംഗ് വൈകാൻ പ്രധാന കാരണം നടീനടന്മാർ എന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan). പലപ്പോഴും ഷൂട്ടിംഗ് തുടങ്ങുന്നത് പത്തരയ്ക്കും പതിനൊന്നു മണിക്കുമായിരിക്കും. നടീനടന്മാരുടെ വരവ് തന്നെയാണ് അതിനു കാരണം. അവർക്ക് ഇത്തരം വ്യവസ്ഥകളൊന്നും ബാധകമല്ല. അവർ അവരുടെ സൗകര്യത്തിനനുസരിച്ചാണ് വരുന്നത്. ഷൂട്ടിംഗ് ദിനങ്ങളും ബജറ്റും വല്ലാതെ കൂടുമ്പോൾ, നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺഡ്രോളറും ചേർന്നുള്ള ത്രികക്ഷി കരാർ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ബജറ്റിൽ പറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സിനിമ ചെയ്തു തീർക്കും എന്ന ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണത്.
"അങ്ങനെയൊരു ഉടമ്പടിക്ക് ബുദ്ധിമുട്ടില്ല എന്നും നാലാമതൊരു കക്ഷി അതിൽവ വേണമെന്നും ഞങ്ങൾ പറഞ്ഞു. ആ നാലാം കക്ഷി നടീനടന്മാരാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടീനടന്മാർ ഈ കരാറിന്റെ ഭാഗമാക്കണം," ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചിരുന്നു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു. ഇതുവഴി മലയാള സിനിമയുടെ ചിത്രീകരണ സമയം ഇനി 12 മണിക്കൂർ മാത്രം. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
advertisement
ഫെഫ്കയുടെ പ്രഖ്യാപിത ലക്‌ഷ്യം അംഗീകരിച്ച് കരാറിൽ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു.
സിനിമാ നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 16 മണിക്കൂർ ജോലിയിൽ നിന്നും 12 മണിക്കൂർ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇൻഡസ്ട്രികളിൽ 12 മണിക്കൂർ കോൾ ഷീറ്റ് മാത്രമാണ് നിലവിലുള്ളത്.
ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിനു ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും.
advertisement
Summary: Director and FEFKA General Secretary B. Unnikrishnan says the main reason for the delay in shooting on film sets is the actors. Often, shooting starts between 10:30 and 11 am. The reason for this is the arrival of the actors. No such conditions apply to them. They come as per their convenience. When the shooting days and budget increase, the producers have demanded a tripartite agreement between the producer, director and production controller
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 10, 2026 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൂട്ടിംഗ് വൈകാൻ പ്രധാന കാരണം നടീനടന്മാർ അവരുടെ സൗകര്യത്തിനനുസരിച്ച് വരുന്നത്: ബി. ഉണ്ണികൃഷ്ണൻ










