ആദ്യ നായകൻ രാമരാജനെ സന്ദർശിച്ച് നടി കനക; ചിത്രങ്ങൾ വൈറൽ

Last Updated:

ഒരു വർഷത്തോളം തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു കരകാട്ടക്കാരൻ

News18
News18
ചെന്നൈ: സിനിമയിലെ ആദ്യനായകനെ നേരിൽ കണ്ട് നടി കനക. 1989ൽ പുറത്തിറങ്ങിയ ‘കരകാട്ടക്കാരൻ’ എന്ന തന്റെ ആദ്യചിത്രത്തിൽ നായകനായ രാമരാജനെയാണ് കനക സന്ദർശിച്ചത്. ഒരു വർഷത്തോളം തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു ‘കരകാട്ടക്കാരൻ’. ചിത്രത്തിലെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ കനക–രാമരാജൻ ജോഡിയും തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരമായി.
യുവസംഗീത സംവിധായകൻ ധരൻ കുമാറിനൊപ്പമാണ് കനക പഴയനായകൻ രാമരാജനെ കാണാനെത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവർക്കും ഒപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ‘ഉച്ചഭക്ഷണം ഒരു ഓർമ്മ പുതുക്കലായി മാറുമ്പോൾ !! എന്റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു,’ ധരൻ കുമാറിന്റെ വാക്കുകൾ.
കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കനകയുടെ രൂപത്തിൽ വന്ന മാറ്റമാണ് അതിനൊപ്പം വലിയ ചർച്ചയായത്. സിൽവർ നിറത്തിൽ ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കനകയുടെ ഈ ലുക്കും ഏറെ ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത താരമാണ് കനക. നിരവധി ഗോസിപ്പുകളും താരത്തിന്റെ അജ്ഞാതമായ വ്യക്തിജീവിതത്തെപ്പറ്റി സജീവമാണ്.
advertisement
ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി ബ്ലോക് ബസ്റ്റര്‍ മലയാഴ സിനിമകളിലും കരകാട്ടക്കാരൻ ഉൾപ്പടെ സൂപ്പർഹിറ്റ് തമിഴ് സിനിമകളിലൂടെയും താരമായ കനക കാലക്രമേണ സിനിമ വിട്ട് ഏറെക്കുറേ അ‍ജ്ഞാതമെന്നു പറയാവുന്ന ഒരു സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങി. ഇരുപത്തിയഞ്ച് വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തുവെന്നും കനക തുറന്നടിച്ചിരുന്നു.
advertisement
മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും അവർ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി കനക 2021ൽ ഒരു സെൽഫി വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യ നായകൻ രാമരാജനെ സന്ദർശിച്ച് നടി കനക; ചിത്രങ്ങൾ വൈറൽ
Next Article
advertisement
മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത
മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത
  • സുപ്രീം കോടതി: വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ സ്വത്തില്‍ ജീവനാംശത്തിന് അര്‍ഹതയുണ്ട്.

  • ഭര്‍ത്താവിന്റെ മരണസമയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണം യുക്തിരഹിതമാണെന്ന് കോടതി പറഞ്ഞു

  • മരുമകള്‍ വിധവയായത് ഭര്‍തൃപിതാവിന്റെ മരണത്തിന് മുമ്പോ ശേഷമോ എന്നത് പരിഗണിക്കേണ്ടതില്ല

View All
advertisement