advertisement

ശക്തിയുടെ പ്രതീകമായി കരിങ്കാളി ദേവി: മരുതംകുഴിയിലെ പുരാതനമായ ദേവീ സന്നിധി

Last Updated:

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാന വിശേഷമാണ് കരിങ്കാളി കെട്ടൽ. കണിശമായ വ്രതാനുഷ്ഠാനങ്ങളോടെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരാണ് ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നത്.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി മണ്ണാറക്കോണത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ കരിങ്കാളി ദേവി ക്ഷേത്രം. കാലപ്പഴക്കത്താൽ മോശമായിരുന്ന ഈ ക്ഷേത്രം അടുത്തകാലത്ത് പൂർണ്ണമായി പുനരുദ്ധാരണം നടത്തി കൂടുതൽ മനോഹരവും ഭക്തിനിർഭരവുമായ രീതിയിൽ ഭക്തർക്കായി തുറന്നുനൽകിയിട്ടുണ്ട്. ഭദ്രകാളി ദേവിയുടെ ഏറ്റവും തീക്ഷ്ണമായ ഭാവമായാണ് കരിങ്കാളി ദേവിയെ ഇവിടെ ആരാധിക്കുന്നത്.
പുരാതന ദ്രാവിഡ മാതൃദൈവമായ കരിങ്കാളി ശക്തിയുടെയും സംരക്ഷണത്തിൻ്റെയും പ്രതീകമാണ്. വേദഗ്രന്ഥങ്ങളിൽ ഭൈരവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേവിയുടെ സംസ്കൃത രൂപം 'കൃഷ്ണകാളി' എന്നാണ്. പ്രധാനമായും പരദേവതാ രൂപത്തിൽ ആരാധിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഭക്തർക്ക് ദർശന സൗകര്യമുള്ളത്.
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാന വിശേഷമാണ് കരിങ്കാളി കെട്ടൽ. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങളും കാലിൽ ചിലമ്പും വലതുകൈയ്യിൽ പള്ളിവാളും ഇടതുകൈയ്യിൽ കുരുത്തോല ഗദയുമാണ് കരിങ്കാളി വേഷത്തിൻ്റെ പ്രധാന ആകർഷണം. പിച്ചളയിൽ തീർത്ത കൃത്രിമ മുലകളും കുരുത്തോലകളാൽ അലങ്കരിച്ച കൂർത്ത കിരീടവും ചരടുകൾ കൊണ്ടുള്ള കണ്ണടയും കുരുത്തോല മൂക്കും ചേരുന്ന വേഷം വേറിട്ടൊരു കാഴ്ചയാണ്.
advertisement
കണിശമായ വ്രതാനുഷ്ഠാനങ്ങളോടെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരാണ് ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നത്. ചെണ്ടയുടെ താളത്തിനൊത്ത് വെളിച്ചപ്പെടുന്ന കരിങ്കാളികൾ സാധാരണയായി ക്ഷേത്രത്തിന് പുറത്ത് കുരുത്തോല കൊണ്ട് നിർമ്മിച്ച താൽക്കാലിക മണ്ഡപത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കാറുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശക്തിയുടെ പ്രതീകമായി കരിങ്കാളി ദേവി: മരുതംകുഴിയിലെ പുരാതനമായ ദേവീ സന്നിധി
Next Article
advertisement
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
  • അമേരിക്കയും ഇസ്രായേലും ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെ രണ്ട് തവണ ആക്രമണം നടത്തി

  • ഗൾഫിലെ എട്ട് പ്രധാന പാലങ്ങൾ ഇറാൻ്റെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു

  • ആക്രമണത്തിൽ ബി1 പാലം തകരുകയും എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

View All
advertisement