advertisement

'പവർ പാക്കഡ്‌ ആലിയ'; കിടിലൻ ആക്ഷൻ രംഗങ്ങളുമായി 'ജിഗ്‌റ' ട്രെയ്‌ലർ പുറത്ത്

Last Updated:

കിടിലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു ഡാർക്ക് ത്രില്ലർ സിനിമയാകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വാസൻ ബാല സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ജിഗ്‌റ'യുടെ ട്രെയ്‌ലർ പുറത്ത്. കിടിലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു ഡാർക്ക് ത്രില്ലർ സിനിമയാകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വിദേശത്തെ ഒരു ജയിലിൽ അകപ്പെട്ടിരിക്കുന്ന തന്റെ അനിയനെ രക്ഷിക്കാൻ ആലിയയുടെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഒക്ടോബർ 11ന് തിയേറ്ററിലെത്തും.
പുതുമയുള്ള കഥപറച്ചിൽ കൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ സംവിധായകനാണ് വാസൻ ബാല. 'മോണിക്ക ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിന് ശേഷം വാസൻ ബാല ഒരുക്കുന്ന ചിത്രമാണിത്. ധർമ്മ പ്രൊഡക്ഷൻസ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദേബാശിഷ് ​​ഇറെങ്ബാം, വാസൻ ബാല എന്നിവർ ചേർന്നാണ് 'ജിഗ്‌റ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
advertisement
ആലിയ ഭട്ടിന്റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. വേദാങ് റെയ്ന, ആദിത്യ നന്ദ, ശോഭിത ധൂലിപാല, മനോജ് പഹ്വ, രാഹുൽ രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സ്വപ്നിൽ എസ്. സോനവാനെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രേരണ സൈഗാൾ ആണ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.
Summary : Alia Bhatt continues to mesmerize her fans with her incredible acting prowess, and her forthcoming film Jigra is set to be another testament to her talent. The excitement around Jigra, co-starring Vedang Raina, has been building ever since the teaser trailer dropped, giving audiences a sneak peek into its gripping storyline. Now the theatrical trailer is released
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'പവർ പാക്കഡ്‌ ആലിയ'; കിടിലൻ ആക്ഷൻ രംഗങ്ങളുമായി 'ജിഗ്‌റ' ട്രെയ്‌ലർ പുറത്ത്
Next Article
advertisement
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
  • പശ്ചിമേഷ്യൻ സംഘർഷം കാരണം ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

  • ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം അടച്ചിട്ടു; വിശ്വാസികൾ ഓൺലൈൻ വഴി പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദേശം

  • സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാന ശുശ്രൂഷകളും ഒത്തുചേരലുകളും ഒഴിവാക്കി

View All
advertisement