advertisement

'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'; രാഷ്ട്രീയ പശ്ചാത്തലത്തിലെ പ്രണയവുമായി ആലപ്പി അഷറഫ്

Last Updated:

കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം

അടിയന്തരാവസ്ഥ കാലത്തെ അനുരാഗം
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം
നടനും സംവിധായകനുമായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' (Adiyantharavastha Kaalathe Anuragam) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്.
കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന,ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം - അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, ടി.എസ്.ജയരാജ്; ആലാപനം - യേശുദാസ്, ശ്രയാ ഘോഷൽ, നജീം അർഷാദ്. ശ്വേതാ മോഹൻ; ഛായാഗ്രഹണം -ബി.ടി. മണി; എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈൻ - തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ -എ. കബീർ,
advertisement
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. കൃപാ ഫിലിംസ് സൊല്യഷൻസ് കെ. മൂവീസ്സിലൂടെ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.
Summary: Alleppey Ashraf is back to movie direction with Adiyantharavastha Kaalathe Anuragam
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'; രാഷ്ട്രീയ പശ്ചാത്തലത്തിലെ പ്രണയവുമായി ആലപ്പി അഷറഫ്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement