ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ: പോസ്റ്റുമായി ആലപ്പി അഷറഫ്

Last Updated:

Alleppey Ashraf writes a note after Aryan Khan was arrested in narcotics case | 'ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല'. പോസ്റ്റുമായി ആലപ്പി അഷ്‌റഫ്

ആര്യൻ ഖാൻ, ആലപ്പി അഷ്‌റഫ്
ആര്യൻ ഖാൻ, ആലപ്പി അഷ്‌റഫ്
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്തമകൻ ആര്യൻ ഖാനെ ശനിയാഴ്ച രാത്രി മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജൻസികൾ 23-കാരനായ ആര്യനെ ചോദ്യം ചെയ്യുകയും, വാട്ട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുകയും ചെയ്യുകയുണ്ടായി. ആര്യനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഈ സംഭവത്തെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് എത്തുന്നു. 'ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റിനു തുടക്കം. പൂർണ്ണരൂപം ചുവടെ വായിക്കാം:
'ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ. ഷാരൂഖാൻ്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യൻ ഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും.
ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിൻ്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുൻപ് സിനിമ സംഘടനകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ, തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്.
advertisement
എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്.
ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ. ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിൻ്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
advertisement
പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും . സൂക്ഷിച്ചില്ലെങ്കിൽ... ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാർത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ട്. ദയവായി ആ അവസരം പഴാക്കരുതേ.'
Summary: Director Alleppey Ashraf writes a note after Aryan Khan was arrested in narcotics case. He is sending out a serious warning in a post saying the same is likely to occur in Malayalam film industry in the future as well
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ: പോസ്റ്റുമായി ആലപ്പി അഷറഫ്
Next Article
advertisement
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
  • SIR പ്രക്രിയ നവംബർ 4 മുതൽ ഡിസംബർ 4 വരെ കേരളത്തിൽ നടക്കും.

  • ബൂത്ത് ലെവൽ ഓഫീസർമാർ എത്തുമ്പോൾ ഫോമുകൾ പൂരിപ്പിച്ച് നൽകണമെന്ന് സിറോ മലബാർ സഭ.

  • പ്രവാസികൾ ഓൺലൈൻ മുഖേനയോ ബന്ധുക്കളോ SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കണം.

View All
advertisement