Pushpa 2 : ചരിത്രം കുറിച്ച് അല്ലു അർജുൻ; ആഗോള ബോക്സോഫീസിൽ രണ്ടാം ദിനം 'പുഷ്പ' എത്ര നേടി?
- Published by:Sneha Reghu
- news18-malayalam
Last Updated:
ആദ്യ ദിനം തന്നെ എസ് എസ് രാജമൗലിയുടെ ആർആർആർ-ന്റെ കളക്ഷൻ റെക്കോർഡും പുഷ്പ തകർത്തിരുന്നു
കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ തുടരുമ്പോഴും ആഗോളബോക്സോഫീസിൽ മികച്ച പ്രതികരണവുമായി 'പുഷ്പ-2 ദ റൂൾ'. സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ദിനവും ആഗോളതലത്തിൽ അല്ലുവിന്റെ പുഷ്പ 400 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ.
265 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ നേടിയതെന്നാണ് ട്രാക്കറായ സാക്നിൽക് പറയുന്നത്. 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചത്. രണ്ടാം ദിനത്തിൽ ഹിന്ദി പതിപ്പിലും നല്ല കളക്ഷൻ ഉണ്ടായിരുന്നു.
തെലുങ്കിൽ ചിത്രം 53ഉം ഹിന്ദിയിൽ 51.65ഉം ആയിരുന്നു ഒക്യുപൻസി. തമിഴിൽ 38.52 ശതമാനവും കന്നഡയിൽ 35.97 ശതമാനവും മലയാളത്തിൽ 27.30 ശതമാനവും ഒക്യുപൻസി നേടി. ഉത്തരേന്ത്യയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 500 കോടി കളക്ഷൻ മറികടക്കാൻ സാധ്യതയുണ്ട്. ഇത് വാണിജ്യപരമായി ഗുണം ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
advertisement
ആദ്യ ദിനം തന്നെ എസ് എസ് രാജമൗലിയുടെ ആർആർആർ-ന്റെ കളക്ഷൻ റെക്കോർഡും പുഷ്പ തകർത്തിരുന്നു. ബാഹുബലി 2, KGF 2 തുടങ്ങിയ എല്ലാ ബോക്ബസ്റ്ററുകളെയും മറികടന്നാണ് പുഷ്പ മുന്നിൽ നിൽക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡും ചിത്രം മറികടന്ന് പുഷ്പയിലൂടെ അല്ലു അർജുൻ ചരിത്രം കുറിച്ചിരിക്കുകയാണ്.
പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ 2024ലെ താരമായി സ്ഥാനം ഉറപ്പിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സുകുമാറിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ പുഷ്പരാജെന്ന ചന്ദനക്കടത്തുകാരന്റെ കഥയാണ് പറയുന്നത്. നായകന് വെല്ലുവിളി ഉയർത്തുന്ന എസ്പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മിക മന്ദാനയും എത്തുന്നു. 2021ൽ കോവിഡ് കാലത്ത് റിലീസ് ചെയ്ത പുഷ്പ: ദ റൈസ് 326.6 കോടി രൂപ നേടിയിരുന്നു. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡും അല്ലു അർജുന് ചിത്രത്തിലൂടെ ലഭിച്ചു. ചിത്രത്തിൽ സുനിൽ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
December 07, 2024 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2 : ചരിത്രം കുറിച്ച് അല്ലു അർജുൻ; ആഗോള ബോക്സോഫീസിൽ രണ്ടാം ദിനം 'പുഷ്പ' എത്ര നേടി?