Pushpa 2: പുഷ്പയുടെ ആട്ടം കുറച്ചധികം നീളും; ചിത്രത്തിന്റെ റൺ ടൈം വിവരങ്ങൾ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
നിലവിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമാണിത്
ഇന്ത്യൻ സിനിമ ആസ്വാദകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ' .ഡിസംബർ അഞ്ചിന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
3 മണിക്കൂർ 21 മിനിട്ടാണ് ചിത്രത്തിന്റെ റൺ ടൈം.അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകുമിത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അനിമലിന് ശേഷം സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമായി പുഷ്പ മാറും. ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 3 മണിക്കൂർ 21 മിനിട്ടായിരുന്നു അനിമലിൻ്റേയും റൺ ടൈം
നവംബർ 30 ന് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 27, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2: പുഷ്പയുടെ ആട്ടം കുറച്ചധികം നീളും; ചിത്രത്തിന്റെ റൺ ടൈം വിവരങ്ങൾ പുറത്ത്