കാത്തിരിപ്പിനവസാനം; അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ ചിത്രം 'മന്ദാകിനി' തിയേറ്ററിലേക്ക്

Last Updated:

ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്

മന്ദാകിനി
മന്ദാകിനി
അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാ​കിനി' മെയ് 24ന് പ്രദർശനത്തിനെത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ഭാസ്കർ നിർവഹിക്കുന്നു.
ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ കഥ ഷിജു എം. ഭാസ്കർ, ശാലു എന്നിവരുടെതാണ്. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി ,ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ- സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്സ്, മീഡിയ കോഡിനേറ്റർ- ശബരി പി.ആർ.ഒ.- എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
കാത്തിരിപ്പിനവസാനം; അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ ചിത്രം 'മന്ദാകിനി' തിയേറ്ററിലേക്ക്
Next Article
advertisement
'ഈ നൂറ്റാണ്ടിലെ ബ്ലണ്ടർ'; ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സൊഹറാന്‍ മംദാനിയെ ഉയരത്തിന്റെ പേരില്‍ ഒഴിവാക്കിയെന്ന് യുവതി
'ഈ നൂറ്റാണ്ടിലെ ബ്ലണ്ടർ';ഡേറ്റിംഗ്ആപ്പില്‍ പരിചയപ്പെട്ട സൊഹറാന്‍ മംദാനിയെ ഉയരത്തിന്റെ പേരില്‍ ഒഴിവാക്കിയെന്ന് യുവതി
  • സൊഹ്‌റാൻ മംദാനിയെ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടെന്ന് യുവതി

  • ഹിഞ്ച് എന്ന ഡേറ്റിംഗ് ആപ്പിലാണ് മംദാനിയെ പരിചയപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി

  • ഉയരത്തിന്റെ പേരിലാണ് മംദാനിയെ ഒഴിവാക്കിയതെന്നും യുവതി പറഞ്ഞു

View All
advertisement