നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ambili Devi | ഭർത്താവ് മർദ്ദിച്ചിരുന്നു, ഭീഷണിപ്പെടുത്തി; സി.സി.ടി.വി. ദൃശ്യങ്ങളുമായി അമ്പിളി ദേവി

  Ambili Devi | ഭർത്താവ് മർദ്ദിച്ചിരുന്നു, ഭീഷണിപ്പെടുത്തി; സി.സി.ടി.വി. ദൃശ്യങ്ങളുമായി അമ്പിളി ദേവി

  Ambili Devi says she was physically attacked by husband, shows CCTV visuals | ഭർത്താവ് അക്രമാസക്തമായി പെരുമാറുന്ന വീഡിയോയുമായി അമ്പിളി ദേവി. താൻ നേരിട്ട സംഭവങ്ങൾ വിശദീകരിച്ച് അമ്പിളി ദേവിയുടെ വീഡിയോ അഭിമുഖം

  അമ്പിളി ദേവി (ഇൻസെറ്റിൽ സി.സി.ടി.വി. ദൃശ്യങ്ങൾ)

  അമ്പിളി ദേവി (ഇൻസെറ്റിൽ സി.സി.ടി.വി. ദൃശ്യങ്ങൾ)

  • Share this:
   ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.

   എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. "ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്," ജയൻ പറഞ്ഞതിങ്ങനെ.

   Also read: ‘ആ സ്ത്രീയുമായി സൗഹൃദം മാത്രം; കൊല്ലുമെന്ന് ‍ പറ‍ഞ്ഞില്ല’; അമ്പിളി ദേവിയുടെ ആരോപണങ്ങൾക്ക് ആദിത്യന്റെ മറുപടി

   അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ജയൻ ആരോപിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹത്തിന് മുൻപ് മുതൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാൾ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാൽ ആ ബന്ധത്തിൽ താത്പ്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറിയെന്നും അമ്പിളി. ജയൻ ആരോപിക്കുന്ന നിലയിൽ മോശമായ ബന്ധമാണെങ്കിൽ, അത്തരം മോശം രീതിയിൽ താൻ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?

   അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യൻ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറി. തൃശൂരിൽ ക്ഷേത്ര ദർശനം നടത്താൻ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ജയന്റെ തൃശൂരിലെ വീട്ടിൽ തങ്ങിയത്. അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ജയനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.

   തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭർത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു. ( ദൃശ്യങ്ങൾ സഹിതമുള്ള അഭിമുഖ വീഡിയോ ചുവടെ)   തൃശൂരിലെ സ്ത്രീ ജയൻ താമസിക്കുന്ന വാടകവീടിന്റെ മുകളിലാണ് താമസം. ഇവർ ഒരു കോളേജ് പ്രൊഫസറാണ്. ഈ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയൻ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി ഈ അഭിമുഖത്തിൽ ആരോപിക്കുന്നു. ഇവർ ഗർഭിണിയാവുകയും ചെയ്തു. സ്കാനിംഗ് റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ആ സ്ത്രീയും ആദിത്യനും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ, അമ്പിളിയോടുള്ള ദേഷ്യത്തിന് ചെയ്തതാണ് എന്നായിരുന്നു മറുപടി എന്നും അവർ പറഞ്ഞു. ഇതിനു പുറമെ താൻ വിവാഹ ശേഷം നേരിട്ട ഒട്ടനവധി കാര്യങ്ങൾ അമ്പിളി ഈ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

   എന്തായാലും നിൽവിൽ താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇനി ഭാവിയിൽ തീരുമാനം എന്താകുമെന്ന് ഇപ്പോൾ പറയാനും സാധിക്കില്ലെന്ന് അമ്പിളി.
   Published by:user_57
   First published:
   )}