ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാനാകില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
Last Updated:
ന്യൂഡൽഹി: സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളെന്നും സ്‌ത്രീകൾ ബഹുമാനിക്കപെടണമെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ത്ഥ വീടെ ന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്നു ദീപക് മിശ്ര. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുത്.
advertisement
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുകയും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുകയും ചെയ്ത സമീപകാല വിധികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ വിധികള്‍ കണക്കിലെടുത്ത് ലിംഗനീതിയുടെ പോരാളി എന്ന് മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാനാകില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര