ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടും; പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു
ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടും; പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു
സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി സ്വന്തമായി സിനിമ നിർമ്മിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി.
ബിനീഷ്, പാർവതി
Last Updated :
Share this:
കൊച്ചി: ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ താര സംഘടനയായ അമ്മ തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. നടി പാർവതി തിരുവോരത്തിൻ്റെ രാജി സ്വീകരിക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി സ്വന്തമായി സിനിമ നിർമ്മിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി. അംഗങ്ങളുടെ ആരോഗ്യഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായും അപകട മരണ ഇൻഷുറൻസ് 12 ലക്ഷമായും ഉയർത്തിയെന്നും അമ്മ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.
2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്. ആജീവനാന്ത അംഗമാണ് ബിനീഷ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.