ആരാണ് മെറിൻ ? കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ 'ആനന്ദ് ശ്രീബാല'യിലൂടെ വരുന്നത് ?

Last Updated:

വിഷ്ണു വിനയ് സംവിധാനം നിർവഹിക്കുന്ന 'ആനന്ദ് ശ്രീബാല' നവംബർ 15 മുതൽ തിയറ്ററുകളിലെത്തും

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാൻ പൊലീസിനതികം സമയം വേണ്ടിവന്നില്ല. പക്ഷെ മെറിൻ എങ്ങനെയാണ് മരിച്ചത് ? കാരണം എന്തായിരുന്നു ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക പ്രയാസകരമായിരുന്നു. ചുരുളഴിയാത്ത രഹസ്യം തേടിയുള്ള പൊലീസിന്റെ യാത്രയാണിപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ച. മെറിൻ കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലർ വൈറലായതോടെ മെറിൻന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ആത്മഹത്യയാണോ ? കൊലപാതകമാണോ ? കൊലപാതകമാണെങ്കിൽ കൊലയാളി ആരാണ് ? എന്തിന് കൊന്നു ? തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനിടയിൽ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. മെറിൻ എന്ന കഥാപാത്രമായ് മാളവിക മനോജ് വേഷമിടുന്ന ചിത്രത്തിൽ ആനന്ദ് ശ്രീബാലയായ് എത്തുന്നത് അർജ്ജുൻ അശോകനാണ്. വിഷ്ണു വിനയ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നവംബർ 15 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് പിള്ളയാണ്. വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാൽ 'ബേസ്ഡ് ഓൺ ട്രു ഇവന്റ്' എന്ന ടാ​ഗ് ലൈനിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
advertisement
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാ വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്. 'മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിർമ്മാതാക്കൾ.
advertisement
ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആരാണ് മെറിൻ ? കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ 'ആനന്ദ് ശ്രീബാല'യിലൂടെ വരുന്നത് ?
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement