അനശ്വര രാജനെയും അന്യഭാഷക്കാർ റാഞ്ചി; അബിഷൻ ജീവിന്ത്, അനശ്വര ചിത്രം 'വിത്ത് ലവ്' ഫെബ്രുവരി റിലീസ്

Last Updated:

അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വിത്ത് ലവ്' 2026, ഫെബ്രുവരി 6ന് ആഗോള റിലീസായെത്തും

വിത്ത് ലവ്
വിത്ത് ലവ്
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന 'വിത്ത് ലവ്' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വിത്ത് ലവ്' 2026, ഫെബ്രുവരി 6ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. പുതുവർഷ ആശംസകളേകുന്ന ഒരു പുത്തൻ പോസ്റ്റർ പുറത്ത് വിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ 'അയ്യോ കാതലേ' എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന് യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
advertisement
പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസറും ഗാനവും സൂചന നൽകുന്നുണ്ട്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച്, ഓഡിയോ ലോഞ്ച് തീയതികൾ ഉടൻ പുറത്ത് വിടും.
advertisement
ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൌണ്ട് മിക്സിംഗ്- സുരൻ ജി., സൗണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ, പിആർഒ- ശബരി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അനശ്വര രാജനെയും അന്യഭാഷക്കാർ റാഞ്ചി; അബിഷൻ ജീവിന്ത്, അനശ്വര ചിത്രം 'വിത്ത് ലവ്' ഫെബ്രുവരി റിലീസ്
Next Article
advertisement
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
  • പ്രശസ്ത നടൻ പുന്നപ്ര അപ്പച്ചൻ 77ാം വയസ്സിൽ അന്തരിച്ചു, ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചു.

  • തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി അന്ത്യം സംഭവിച്ചു.

  • അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

View All
advertisement